താ​രമായി ആ​രാ​ധ്യ! ഐ​ശ്വ​ര്യ​യും ആ​രാ​ധ്യ​യും ഒ​രു​മി​ച്ചു​ള്ള രം​ഗ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ തരംഗമാകുന്നു

Aiswaryaഫ്രാ​ൻ​സി​ലെ കാ​നി​ൽ ഫി​ലിം ഫെ​സ്റ്റി​വ​ൽ ത​ക​ർ​ത്തു​ന​ട​ക്കു​ക​യാ​ണ്. ത​ങ്ങ​ളു​ടെ വേ​ഷ​ഭൂ​ഷാ​ദി​ക​ൾ​കൊ​ണ്ട് അ​വി​ടെ എ​ത്തു​ന്ന ഓ​രോ സു​ന്ദ​രി​യും വാ​ർ​ത്ത​ക​ളി​ൽ ഇ​ടം നേ​ടു​ന്പോ​ൾ എ​ല്ലാ​വ​രു​ടേ​യും മ​ന​സ് കീ​ഴ​ട​ക്കി​യ​ത് ഒ​രു കൊ​ച്ചു​സു​ന്ദ​രി​യാ​ണ്- ഐ​ശ്വ​ര്യ റാ​യി​യു​ടേ​യും അ​ഭി​ഷേ​ക് ബ​ച്ച​ന്‍റെ​യും മ​ക​ൾ ആ​രാ​ധ്യ.

മും​ബൈ​യി​ൽ നി​ന്ന് കാ​നി​ലേ​ക്ക് വ​ണ്ടി ക​യ​റി​യ​പ്പോ​ൾ മു​ത​ൽ കാ​മ​റ​ക്ക​ണ്ണു​ക​ൾ ഐ​ശ്വ​ര്യ​ക്കും മ​ക​ൾ​ക്കും പി​ന്നി​ലു​ണ്ട്. സാ​ധാ​ര​ണ അ​മ്മ​യു​ടെ പു​റ​കി​ൽ ഒ​ളി​ക്കു​ന്ന മ​ക​ൾ മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ കാ​മ​റാ​മാ​ൻ​മാ​രെ ഞെ​ട്ടി​ച്ചു​കൊ​ണ്ട് അ​വ​ർ​ക്ക് മ​നോ​ഹ​ര​മാ​യ ഒ​രു പോ​സ് സ​മ്മാ​നി​ച്ചു.

തു​ട​ർ​ന്ന് ഓ​രോ ത​വ​ണ​യും കാ​മ​റ​യ്ക്കു​മു​ന്പി​ൽ വ​രു​ന്പോ​ഴും ചി​രി​ച്ചു കൈ​വീ​ശി​ക്കാ​ണി​ക്കാ​ൻ ആ​രാ​ധ്യ ശ്ര​ദ്ധി​ച്ചു. എ​ന്നാ​ൽ ഇ​ത് സ​ന്തോ​ഷം കൊ​ണ്ട​ല്ല ഫോ​ട്ടോ എ​ടു​ത്ത​ത് മ​തി എ​ന്ന് ഫോ​ട്ടോ​ഗ്രാ​ഫ​റോ​ട് പ​റ​ഞ്ഞ​താ​ണെ​ന്നാ​ണ് ആ​രാ​ധ്യ പ​റ​യു​ന്ന​ത്. അ​ഞ്ചു വ​യ​സു​കാ​രി​യാ​യ ആ​രാ​ധ്യ​യു​ടെ അ​ഞ്ചാം കാ​ൻ ഫി​ലിം ഫെ​സ്റ്റാ​ണി​ത്. ഐ​ശ്വ​ര്യ​യും ആ​രാ​ധ്യ​യും ഒ​രു​മി​ച്ചു​ള്ള രം​ഗ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​ണ്.

Related posts