അ​ഞ്ചു വ​ർ​ഷ​ത്തെ തെ​രു​വുജീ​വി​തം ഇനി “ത​ണ​ലി​’ലേ​ക്ക്..! താടിയും മുടിയും വെട്ടി പുത്തൻ വസ്ത്രങ്ങളും ധരിപ്പിച്ചായിരുന്നു നാട്ടുകാരുടെ യാത്രയയപ്പ്

thanalവ​ട​ക​ര: അ​ഴി​യൂ​ർ ചു​ങ്ക​ത്ത് അ​ഞ്ചു വ​ർ​ഷ​മാ​യി തെ​രു​വി​നൊ​പ്പം ക​ഴി​ഞ്ഞ അ​ന്പ​തു​കാ​ര​നെ ത​ണ​ൽ അ​ഭ​യ​കേ​ന്ദ്ര​ത്തി​നു കൈ​മാ​റി. അ​ഴി​യൂ​ർ ചു​ങ്ക​ത്തെ ബ​സ് വെ​യി​റ്റിം​ഗ് ഷെ​ൽ​ട്ട​റി​ലും മ​റ്റു​മാ​യി സ്ഥി​ര സാ​ന്നി​ധ്യ​മാ​യി​രു​ന്നു ഇ​യാ​ൾ. നാ​ടി​നോ​ട് ഇ​ഴു​കി ചേ​ർ​ന്ന ശാ​ന്ത ചി​ത്ത​നാ​യ ഈ ​മ​ധ്യ​വ​യ്സ​ക​ൻ എ​പ്പോ​ഴും മൗ​നി​യാ​യി​ട്ടാ​യി​രു​ന്നു കാ​ണ​പ്പെ​ട്ടി​രു​ന്ന​ത്.

പ​രി​സ​ര​ത്തെ ഹോ​ട്ട​ലു​ക​ളി​ൽ നി​ന്നും ന​ൽ​കു​ന്ന ഭ​ക്ഷ​ണം ക​ഴി​ച്ചാ​യി​രു​ന്നു ജീ​വി​തം. നാ​ട് എ​വി​ടെ​യെ​ന്ന് അ​റി​യാ​ത്ത ഇ​യാ​ളെ അ​ഴി​യൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ.​ടി. അ​യൂ​ബ് മു​ൻ​കൈ​യ്യെ​ടു​ത്താ​ണ് ത​ണ​ൽ അ​ധി​കൃ​ത​രു​മാ​യി സം​സാ​രി​ച്ച് അ​വി​ടേ​ക്ക​യ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

മു​ഷി​ഞ്ഞ വ​സ്ത്രം ധ​രി​ച്ച് താ​ടി​യും മു​ടി​യും നീ​ട്ടി ന​ട​ന്നി​രു​ന്ന ഇ​യാ​ളെ കു​ളി​പ്പി​ച്ച് പു​ത്ത​ൻ വ​സ്ത്ര​ങ്ങ​ൾ ധ​രി​പ്പി​ച്ചാ​യി​രു​ന്നു നാ​ട്ടു​കാ​രു​ടെ യാ​ത്ര​യ​യ​പ്പ്. ത​ണ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​കെ.​പി.​ഫൈ​സ​ൽ, പി.​കാ​സിം, സ​ലാം എ​ന്നി​വ​ർ ഇ​യാ​ളെ ത​ണ​ലി​ൽ എ​ത്തി​ക്കു​ന്ന​തി​ന് നേ​തൃ​ത്വം ന​ൽ​കി.

Related posts