എ​നി​ക്കി​ഷ്ട​മു​ള്ള​ത് ഞാ​നി​ടും… സൈ​ബ​ർ അ​റ്റാ​ക്കി​നെ​തി​രേ ഐ​ശ്വ​ര്യ ല​ക്ഷ്മി

പ്രേ​ക്ഷ​ക​ർ​ക്ക് പ്രി​യ​പ്പെ​ട്ട താ​ര​മാ​ണ് ഐ​ശ്വ​ര്യ ല​ക്ഷ്മി. അ​ടു​ത്തി​ടെ താ​രം ഒ​രു ഉ​ദ്ഘാ​ട​ന​ത്തി​നെ​ത്തി​യ​പ്പോ​ൾ ധ​രി​ച്ച വ​സ്ത്ര​ത്തി​നെ​തി​രേ വ​ലി​യ രീ​തി​യി​ൽ സൈ​ബ​ർ അ​റ്റാ​ക്കു​ക​ളും അ​ധി​ക്ഷേ​പ​ങ്ങ​ളും ന​ട​ന്നി​രു​ന്നു. ഇ​പ്പോ​ഴി​താ ഈ ​സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് ഐ​ശ്വ​ര്യ ല​ക്ഷ്മി. ഒ​രു​പാ​ടൊ​ന്നും ചി​ന്തി​ക്കാ​തെ ധ​രി​ച്ച വ​സ്ത്ര​മാ​യി​രു​ന്നു അ​തെ​ന്നും, പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ൾ എ​ന്തോ പ്ര​ശ്ന​മു​ണ്ടെ​ന്ന് തോ​ന്നി​യി​രു​ന്നെ​ന്നും ഐ​ശ്വ​ര്യ ല​ക്ഷ്മി പ​റ​യു​ന്നു.

സ്റ്റ​ണ്ട് ഷൂ​ട്ടിം​ഗ് ക​ഴി​ഞ്ഞ് വ​ള​രെ​യ​ധി​കം ക്ഷീ​ണി​ത​യാ​യി, ഉ​റ​ക്കം ന​ഷ്ട​പ്പെ​ട്ട്, ഒ​രു​പാ​ടൊ​ന്നും ചി​ന്തി​ക്കാ​തെ ധ​രി​ച്ച വ​സ്ത്ര​മാ​യി​രു​ന്നു അ​ത്. പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ള്‍ ത​ന്നെ എ​ന്തോ പ്ര​ശ്‌​ന​മു​ണ്ടെ​ന്ന് തോ​ന്നി​യി​രു​ന്നു. അ​തി​നെ​ക്കു​റി​ച്ച് കൂ​ടു​ത​ലൊ​ന്നും ആ​ലോ​ചി​ക്കാ​ന്‍ പോ​യി​ല്ല. ഞാ​നി​പ്പോ​ൾ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഇ​ല്ലാ​ത്ത​തി​നാ​ല്‍ പ​രി​പാ​ടി ക​ഴി​ഞ്ഞു​ള്ള വി​ഡി​യോ​ക​ളും ക​മ​ന്‍റു​ക​ളു​മൊ​ന്നും ക​ണ്ടി​ല്ല. പി​ന്നെ എ​ന്തി​നാ​ണ് ഇ​തൊ​ക്കെ ഇ​ത്ര ച​ര്‍​ച്ച ചെ​യ്യു​ന്ന​ത്? മ​റ്റെ​ന്തെ​ല്ലാം സം​സാ​രി​ക്കാ​നു​ണ്ട് ഇ​വി​ടെ. എ​നി​ക്കി​ഷ്ട​മു​ള്ള​ത് ഞാ​നി​ടും. അ​തി​ല്‍ മ​റ്റു​ള്ള​വ​ര്‍​ക്കെ​ന്താ​ണ്?- ഐ​ശ്വ​ര്യ ല​ക്ഷ്മി പ​റ​യു​ന്നു.

സോ​ഷ്യ​ൽ മീ​ഡി​യ ഒ​ഴി​വാ​ക്കു​നു​ണ്ടാ​യ കാ​ര​ണ​ത്തെ കു​റി​ച്ചും ഐ​ശ്വ​ര്യ ല​ക്ഷ്മി പ്ര​തി​ക​രി​ച്ചി​രു​ന്നു. ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ഒ​രു​പാ​ട് സ​മ​യം ചെ​ല​വ​ഴി​ക്കാ​ൻ തു​ട​ങ്ങി​യെ​ന്നും, ആ​വ​ശ്യ​മി​ല്ലാ​ത്ത കാ​ര്യ​ങ്ങ​ളി​ൽ താ​ൻ സ്വാ​ധീ​ന​ക്ക​പ്പെ​ടാ​ൻ തു​ട​ങ്ങി​യെ​ന്നും പ​റ​ഞ്ഞ ഐ​ശ്വ​ര്യ ല​ക്ഷ്മി, എ​ന്തെ​ങ്കി​ലും ആ​വ​ശ്യ​ത്തി​ന് ത​ന്‍റെ ഡോ​ഗി​ന് വേ​ണ്ടി ഉ​ണ്ടാ​ക്കി​യ ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ട് നോ​ക്കു​മെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment