ന​ഷ്ട​പ്പെ​ട്ട നാ​ൽ​പ​തോ​ളം സ്മാ​ര്‍​ട്ട് ഫോ​ണു​ക​ള്‍ ക​ണ്ടെ​ത്തി ന​ല്‍​കി ഫോ​ര്‍​ട്ട് പോ​ലീ​സ്; ഏ​ക​ദേ​ശം 15 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന ഫോ​ണു​ക​ളാ​ണ് തി​രി​കെ ന​ൽ​കി​യ​ത്

പേ​രൂ​ര്‍​ക്ക​ട: ന​ഷ്ട​പ്പെ​ട്ടു​പോ​യ 40-ഓ​ളം സ്മാ​ര്‍​ട്ട് ഫോ​ണു​ക​ള്‍ ക​ണ്ടെ​ത്തി ഉ​ട​മ​സ്ഥ​ര്‍​ക്കു ന​ല്‍​കി ഫോ​ര്‍​ട്ട് പോ​ലീ​സ്. ഏ​ക​ദേ​ശം 15 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന സ്മാ​ര്‍​ട്ട് ഫോ​ണു​ക​ളാ​ണ് പോ​ലീ​സ് ക​ണ്ടെ​ത്തി ന​ല്‍​കി​യ​ത്. ഐ ​ഫോ​ണ്‍, ഗൂ​ഗി​ള്‍ തു​ട​ങ്ങി​യ വി​ല​കൂ​ടി​യ മോ​ഡ​ലു​ക​ളും ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു.

ഈ​സ്റ്റ് ഫോ​ര്‍​ട്ട്, പ​ഴ​വ​ങ്ങാ​ടി, ചാ​ല എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു സ്മാ​ര്‍​ട്ട് ഫോ​ണു​ക​ള്‍ ന​ഷ്ട​പ്പെ​ട്ട പ​രാ​തി​ക​ളാ​ണ് കൂ​ടു​ത​ലാ​യി ല​ഭി​ച്ചി​രു​ന്ന​ത്. സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ കാ​ര്‍​ത്തി​കി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം ഡ​പ്യൂ​ട്ടി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ ദീ​പ​ക് ധ​ന്‍​ഖ​ര്‍, ഫോ​ര്‍​ട്ട് സി.​ഐ എ​സ്.​ബി. പ്ര​വീ​ണ്‍, എ​സ്‌​സി​പി​ഒ ശ്രീ​ജി​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സം​ഘ​മാ​ണ് സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ സ്മാ​ര്‍​ട്ട് ഫോ​ണു​ക​ള്‍ ക​ണ്ടെ​ത്തി ന​ല്‍​കി​യ​ത്.

ന​ഷ്ട​പ്പെ​ട്ട സ്മാ​ര്‍​ട്ട് ഫോ​ണു​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ സെ​ന്‍​ട്ര​ല്‍ ഇ​ക്യു​പ്മെ​ന്‍റ് ഐ​ഡ​ന്‍റി​റ്റി റ​ജി​സ്റ്റ​ര്‍ പോ​ര്‍​ട്ട​ല്‍ മു​ഖേ​ന ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​തി​ന്‍റെ സാ​ങ്കേ​തി​ക സ​ഹാ​യ​ത്തോ​ടെ കേ​ര​ള​ത്തി​ലും മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലും ഐ​എം​ഇ​ഐ ന​മ്പ​ര്‍, ലൊ​ക്കേ​ഷ​ന്‍ എ​ന്നി​വ ട്രേ​സ് ചെ​യ്താ​ണ് ഫോ​ണു​ക​ള്‍ ക​ണ്ടെ​ത്തി​യ​ത്. തി​രി​കെ ല​ഭ്യ​മാ​യ ഫോ​ണു​ക​ള്‍ ഫോ​ര്‍​ട്ട് ജ​ന​മൈ​ത്രി സ്റ്റേ​ഷ​നി​ല്‍ വ​ച്ചാ​ണ് ഉ​ട​മ​ക​ളെ വി​ളി​ച്ചു​വ​രു​ത്തി അ​വ​ര്‍​ക്കു ക​മ്മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ തി​രി​കെ ന​ല്‍​കി​യ​ത്.

Related posts

Leave a Comment