മോളേ ഞാന്‍ സ്ഥലം മാറി പോകുന്നു..! സെക്രട്ടറി മാമനെ മാറ്റരുത്… സാർ… ഏഴാം ക്ലാസുകാരി മുഖ്യമന്ത്രിക്ക് അയച്ച കത്ത് വൈറലായി; അമ്പരന്ന് സെക്രട്ടറി

നെ​ടു​മ​ങ്ങാ​ട്: “”എ​ന്‍റെ അ​മ്മ​യ്ക്ക് ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യി​ല്‍ ഒ​രു വീ​ട് വ​യ്ക്കാ​ന്‍ സ​ഹാ​യം ല​ഭി​ച്ചു. വീ​ട് വാ​ര്‍​ത്തു ക​ഴി​ഞ്ഞ​പ്പോ​ള്‍ ക​ട ബാ​ധ്യ​ത കൂ​ടി. വീ​ട് പൂ​ര്‍​ത്തി​യാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ട​യി​ല്‍ അമ്മ ഞ​ങ്ങ​ളെ വി​ട്ടു​പോ​യി.

അ​പ്പൂ​പ്പ​നും അ​മ്മൂ​മ്മ​യു​മാ​ണ് ഇ​പ്പോ​ള്‍ എ​ന്നെ നോ​ക്കു​ന്ന​ത്. ഞ​ങ്ങ​ളു​ടെ ഈ ​ദു​ര​വ​സ്ഥ അ​റി​ഞ്ഞ് ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി മാ​മ​നും ചെ​യ​ര്‍​മാ​നും ഞ​ങ്ങ​ളെ കാ​ണാ​നെ​ത്തി.

വീ​ടി​ന്‍റെ ശേ​ഷി​ച്ച പ​ണി​ക​ള്‍ തീ​ര്‍​ത്തു​ത​രാ​മെ​ന്ന് പ​റ​ഞ്ഞാ​ണ് മാ​മ​നും ചെ​യ​ര്‍​മാ​നും മ​ട​ങ്ങി​യ​ത്. പി​ന്നീ​ട് സെ​ക്ര​ട്ട​റി മാ​മ​നും മു​നി​സി​പ്പ​ല്‍ ജീ​വ​ന​ക്കാ​രും വ​ന്ന് ഞ​ങ്ങ​ളു​ടെ വീ​ടി​ന്‍റെ പ​ണി തു​ട​ങ്ങി.

വീ​ട് പ​ണി പൂ​ര്‍​ത്തീ​ക​രി​ച്ച് ഗൃ​ഹ​പ്ര​വേ​ശ​ന​ത്തി​ന് സ​ജ്ജ​മാ​ക്കി. ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ര്‍ മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നെ കൊ​ണ്ടു​വ​ന്നാ​ണ് ഞ​ങ്ങ​ള്‍​ക്ക് താ​ക്കോ​ല്‍ ന​ല്‍​കി​യ​ത്. ഞ​ങ്ങ​ള്‍​ക്ക് ഇ​പ്പോ​ള്‍ ഒ​രു​പാ​ട് സ​ന്തോ​ഷ​മു​ണ്ട്.

വീ​ട് പ​ണി പൂ​ര്‍​ത്തി​യാ​ക്കി മ​ട​ങ്ങാ​ന്‍ തു​ട​ങ്ങു​മ്പോ​ള്‍ സെ​ക്ര​ട്ട​റി മാ​മ​ന്‍ ഇ​നി എ​ന്ന് വ​രു​മെ​ന്ന് ചോ​ദി​ച്ച​പ്പോ​ള്‍ ‘മോ​ളേ ഞാ​ന്‍ സ്ഥ​ലം മാ​റി പോ​കു​ന്നു​വെ​ന്ന’ മ​റു​പ​ടി​യാ​യി​രു​ന്നു സെക്രട്ടറി സ്റ്റാ​ലി​ന്‍ നാ​രാ​യ​ണ​നി​ല്‍ നി​ന്നു ല​ഭി​ച്ച​ത്.

സാ​ര്‍, എ​ന്നെപ്പോ​ലു​ള്ള പാ​വ​പ്പെ​ട്ട കു​ട്ടി​ക​ള്‍​ക്ക് ന​ഗ​ര​സ​ഭ​യി​ല്‍ ഈ ​മാ​മ​ന്‍ ഉ​ണ്ടാ​യാ​ൽ‍ വ​ലി​യ സ​ഹാ​യ​മാ​ണെ​ന്നും ഈ ​സെ​ക്ര​ട്ട​റി മാ​മ​നെ സ്ഥ​ലം മാ​റ്റ​രു​തെ​ന്നും അ​പേ​ക്ഷി​ക്കു​ന്നു”-

നെ​ടു​മ​ങ്ങാ​ട് പ​ന​ച്ച​മൂ​ട് കൊ​ല്ലി​യ​ക്കോ​ണം പ​ണ​യി​ല്‍ വീ​ട്ടി​ല്‍ ഐ​ശ്വ​ര്യ​ എന്ന ഏഴാം ക്ലാസുകാരി മുഖ്യമന്ത്രിക്ക് അയച്ച കത്ത് ആണ് മുകളിൽ കൊടുത്തിരിക്കുന്നത്.

ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​യെ സ്ഥ​ലം മാ​റ്റ​രു​തെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഏ​ഴാം ക്ലാ​സു​കാ​രി മു​ഖ്യ​മ​ന്ത്രി​ക്ക​യ​ച്ച കത്ത് ഇപ്പോൾ വൈ​റ​ല്‍ ആ​യിരിക്കുകയാണ്.

അ​ട​ച്ചു​റ​പ്പു​ള്ള ഒ​രു വീ​ട് വേ​ണ​മെ​ന്ന മ​രി​ച്ചു​പോ​യ ത​ന്‍റെ അ​മ്മ​യു​ടെ ആ​ഗ്ര​ഹം സ​ഫ​ല​മാ​ക്കി​യ ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി സ്റ്റാ​ലി​ന്‍ നാ​രാ​യ​ണ​നെ സ്ഥ​ലം മാ​റ്റ​രു​തെ​ന്നാ​ണ് ഐ​ശ്യ​ര്യ​യു​ടെ ആ​വ​ശ്യം.

അന്പരന്ന് സെക്രട്ടറി

ഐ​ശ്വ​ര്യ​യു​ടെ ക​ത്തിനെക്കുറിച്ച് അറിഞ്ഞ് അ​മ്പ​ര​ന്നി​രി​ക്കു​ക​യാ​ണ് ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി സ്റ്റാ​ലി​ന്‍. പാ​വ​പ്പെ​ട്ട​വ​രെ സ​ഹാ​യി​ക്കാ​നും കൂ​ടു​ത​ല്‍ ആ​ത്മാ​ര്‍​ത്ഥ​മാ​യി ജോ​ലി ചെ​യ്യാ​നും ഇ​ത്ത​രം കാ​ര്യ​ങ്ങ​ള്‍ ത​ന്നെ പ്രേ​രി​പ്പി​ക്കു​ന്നു​വെ​ന്ന് സ്റ്റാ​ലി​ന്‍ പ​റ​ഞ്ഞു.

മു​മ്പ് ജോ​ലി ചെ​യ്തി​രു​ന്ന സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം ത​ന്‍റെ മു​ന്നി​ല്‍ സ​ഹാ​യ​ത്തി​നെ​ത്തു​ന്ന​വ​ര്‍​ക്ക് ഇ​ത്ത​ര​ത്തി​ല്‍ ത​ന്നെ​ക്കൊ​ണ്ടാ​വു​ന്ന സ​ഹാ​യ​ങ്ങ​ള്‍ ചെ​യ്തി​ട്ടു​ണ്ടെ​ന്നും സ്റ്റാ​ലി​ന്‍ വ്യ​ക്ത​മാ​ക്കി.

ചെ​റു​പ്പ​ത്തി​ല്‍ ത​ന്നെ പി​താ​വ് ഉ​പേ​ക്ഷി​ച്ചു​പോ​യ ഐ​ശ്വ​ര്യ​യു​ടെ മാ​താ​വ് 2018ലാ​ണ് മ​രി​ച്ച​ത്. ഇ​തോ​ടെ ഇ​വ​രു​ടെ വീ​ട് പ​ണി പാ​തി​വ​ഴി​യി​ല്‍ നി​ല​യ്ക്കു​ക​യും ചെ​യ്തു. അ​സു​ഖ​ബാ​ധി​ത​രാ​യ മു​ത്ത​ശ്ശി​ക്കും മു​ത്ത​ച്ഛ​നു​മൊ​പ്പ​മാ​യി​രു​ന്നു പി​ന്നീ​ട് ഐ​ശ്വ​ര്യ​യും സ​ഹോ​ദ​ര​ന്‍ സു​ധീ​ഷും ക​ഴി​ഞ്ഞി​രു​ന്ന​ത്.

ഇ​വ​രു​ടെ അ​വ​സ്ഥ മ​ന​സിലാ​ക്കി​യ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ ചെ​റ്റ​ച്ച​ല്‍ സ​ഹ​ദേ​വ​നും സെ​ക്ര​ട്ട​റി സ്റ്റാ​ലി​ന്‍ നാ​രാ​യ​ണ​നും വീ​ട് പ​ണി​പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ രം​ഗ​ത്തു​വ​രി​ക​യാ​യി​രു​ന്നു. ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി സ്റ്റാ​ലി​നാ​ണ് വീ​ട് പെ​യി​ന്‍റ് ചെ​യ്തു​ന​ല്‍​കി​യ​ത്.

Related posts

Leave a Comment