ഉപമുഖ്യമന്ത്രിയായപ്പോൾ അ​ജി​ത് പ​വാ​റി​ന് ക്ലീ​ന്‍ ചി​റ്റ്; 70,000 കോ​ടി​യു​ടെ അ​ഴി​മ​തി​ക്കേ​സു​ക​ൾ എ​ഴു​തി​ത്ത​ള്ളി; ബി​ജെ​പി​യെ പി​ന്തു​ണ​ച്ച​തി​നു​ള്ള ഉ​പ​കാ​ര സ്മ​ര​ണ​യാ​ണെന്ന് കോൺഗ്രസ്

മും​ബൈ: അ​ജി​ത് പ​വാ​റി​ന് 70,000 കോ​ടി​യു​ടെ വി​ദ​ര്‍​ഭ ജ​ല​സേ​ച​ന അ​ഴി​മ​തി​ക്കേ​സി​ല്‍ ക്ലീ​ൻ​ചി​റ്റ്. അ​ജി​ത് പ​വാ​ര്‍ ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് 48 മ​ണി​ക്കൂ​റി​ന​ക​മാ​ണ് കേ​സ് എ​ഴു​തി​ത്ത​ള​ളി​യ​ത്. ബോം​ബെ ഹൈ​ക്കോ​ട​തി​യി​ലാ​ണ് ആ​ന്‍റി ക​റ​പ്ഷ​ൻ ബ്യൂ​റോ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്. ഒ​മ്പ​തു കേ​സു​ക​ളി​ൽ അ​ജി​ത് പ​വാ​റി​നെ​തി​രെ തെ​ളി​വു​ക​ൾ ഇ​ല്ലെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം അ​റി​യി​ച്ചു. ‌

1999 മു​ത​ൽ 2014 വ​രെ​യു​ള്ള കാ​ല​ത്തെ അ​ഴി​മ​തി കേസുകളിലെ അന്വേഷണമാണ് അ​വ​സാ​നി​പ്പി​ച്ച​ത്. ബി​ജെ​പി​യെ പി​ന്തു​ണ​ച്ച​തി​നു​ള്ള ഉ​പ​കാ​ര സ്മ​ര​ണ​യാ​യാ​ണ് കേ​സു​ക​ൾ എ​ഴു​തി ത​ള്ളി​യ​തെ​ന്ന് ശി​വ​സേ​ന​യും കോ​ൺ​ഗ്ര​സും ആ​രോ​പി​ച്ചു. എ​ന്നാ​ൽ കേ​സു​ക​ൾ എ​ഴു​തി ത​ള്ളി​യ​തി​ന് രാ​ഷ്ട്രീ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളു​മാ​യി ബ​ന്ധ​മി​ല്ലെ​ന്ന് ആ​ന്‍റി ക​റ​പ്ഷ​ൻ ബ്യൂ​റോ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ പ​രം​വീ​ർ സിം​ഗ് വ്യ​ക്ത​മാ​ക്കി.

Related posts