ഇതാവണമെടാ സൂപ്പര്‍സ്റ്റാര്‍ ! മോളി കണ്ണമാലിയുടെ ചികിത്സ ഏറ്റെടുത്ത് മമ്മൂട്ടി; ഉടന്‍ ഓപ്പറേഷന്‍ നടത്തും…

ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് അവശനിലയിലായ നടി മോളി കണ്ണമാലിയുടെ ചികിത്സ ഏറ്റെടുത്ത് മമ്മൂട്ടി. സമൂഹമാധ്യമങ്ങളിലൂടെ മോളിചേച്ചിയുടെ അവസ്ഥ കണ്ടറിഞ്ഞ് സഹായത്തിന് എത്തുകയായിരുന്നു താരം. മമ്മുക്കയുടെ സഹായ ഹസ്തത്തെക്കുറിച്ച് മോളിയുടെ മകന്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തോടു പറഞ്ഞതിങ്ങനെ…

‘അമ്മച്ചിയ്ക്ക് അത്രകണ്ട് വയ്യാത്തോണ്ടാണ്. രണ്ട് അറ്റാക്ക് കഴിഞ്ഞു. ചികില്‍സയ്ക്ക് പണമില്ലാതെ വിഷമിക്കുമ്പോഴാണ് സഹായവുമായി മമ്മൂട്ടി സര്‍ എത്തുന്നത്”. മമ്മൂട്ടിയുടെ പി.എ വീട്ടില്‍ വന്നു സംസാരിച്ചുവെന്നും തിരുവനന്തപുരത്ത് ഓപ്പറേഷനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കാമെന്നും ചേച്ചിയെ ഉടന്‍ അങ്ങോട്ട് എത്തിക്കണമെന്നും അദ്ദേഹം പറഞ്ഞതായി മകന്‍ വെളിപ്പെടുത്തി. ഇപ്പാള്‍ ചികിത്സിക്കുന്ന ആശുപത്രിയില്‍ നിന്ന് റിപ്പോര്‍ട്ടുകള്‍ കിട്ടിയാല്‍ മോളി കണ്ണമാലിയെ തിരുവനന്തപുരത്തേക്ക് കൊണ്ടു പോകും.

പലരും വിളിച്ച് രോഗവിവരം തിരക്കിയെങ്കിലും ആരും സഹായത്തിനെത്തിയില്ലെന്നും മോളിയുടെ മകന്‍ പറഞ്ഞു. സമൂഹമാധ്യമങ്ങളില്‍ നടന്‍ ബിനീഷ് ബാസ്റ്റിന്‍ പങ്കുവച്ച വിഡിയോയിലും മോളി രോഗത്തെ കുറിച്ച് സംസാരിച്ചിരുന്നു. ശരീരത്ത് ഇപ്പോഴും സ്വര്‍ണമൊക്കെ ഉണ്ടല്ലോ എന്നാണ് പലരും സമൂഹമാധ്യമങ്ങളില്‍ പ്രതികരിച്ചത്. എന്നാല്‍ ഒരു തരി പൊന്നുപോലുമില്ലെന്നും ഇതെല്ലാം മുക്കുപണ്ടമാണെന്നും മോളി വിഡിയോയില്‍ പറയുന്നുണ്ടായിരുന്നു.

Related posts