ഉടലാണ് ഇഷ്‌‌ടം; തൊ​ട​ലി​ൽ കെ​ട്ടി​യി​ട്ടി​രു​ന്ന വ​ള​ർ​ത്തു​നാ​യ​യെ ക​ടി​ച്ചു​തി​ന്ന നിലയിൽ;  അജ്ഞാത ജീവിയിൽ ഭയന്ന് നാട്ടുകാർ


അ​യ​ർ​ക്കു​ന്നം: തൊ​ട​ലി​ൽ കെ​ട്ടി​യി​ട്ടി​രു​ന്ന വ​ള​ർ​ത്തു​നാ​യ​യെ ക​ടി​ച്ചു​തി​ന്ന അ​ഞ്ജാ​ത ജീ​വി കു​റു​ക്ക​നോ !.

അ​യ​ർ​ക്കു​ന്നം മ​റ്റ​ക്ക​ര ആ​ലേ​ക്കു​ന്നേ​ൽ ഇ​ല്ലി​ക്ക​ൽ ശ്രീ​നി​വാ​സ​ന്‍റെ വ​ള​ർ​ത്തു​നാ​യ​യേയാ​ണ് ത​ല​യും വാ​ലു​മൊ​ഴി​കെ ഉ​ട​ൽ​ഭാ​ഗം ക​ടി​ച്ചു​തി​ന്ന നി​ല​യി​ൽ ചൊ​വ്വാ​ഴ്ച രാ​വി​ലെ വീ​ട്ടു​മു​റ്റ​ത്ത് ക​ണ്ടെ​ത്തി​യ​ത്.

രാ​ത്രി വീ​ട്ടു​മു​റ്റ​ത്ത് തൊ​ട​ലി​ൽ കെ​ട്ടി​യി​ട്ടി​രു​ന്ന വ​ള​ർ​ത്തു​നാ​യ​യെയാണ് അ​ജ്ഞാ​ത ജീ​വി ക​ടി​ച്ചു​തി​ന്ന നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.തി​ങ്ക​ളാ​ഴ്ച രാ​ത്രി വീ​ട്ടു​കാ​ർ നാ​യ​യ്ക്ക് ഭ​ക്ഷ​ണം ന​ൽ​കി​യ ശേ​ഷ​മാ​ണ് ഉ​റ​ങ്ങാ​ൻ കി​ട​ന്ന​ത്.

നാ​യ​യു​ടെ ഉ​ട​ൽ ഭാ​ഗം പൂ​ർ​ണ​മാ​യും ഏ​തോ ജീ​വി ക​ടി​ച്ചു​തി​ന്ന നി​ല​യി​ലാ​ണ്. ക​ഴു​ത്തി​ൽ കെ​ട്ടി​യി​രു​ന്ന തൊ​ട​ൽ കു​റ്റി​യി​ൽ കെ​ട്ടി​യ നി​ല​യി​ൽ​ത​ന്നെ​യാ​ണ്. രാ​ത്രി​യി​ൽ നാ​യ​യു​ടെ കു​ര​യോ, അ​സ്വാ​ഭാ​വി​ക ബ​ഹ​ള​മോ കേ​ട്ടി​ല്ലെ​ന്ന് വീ​ട്ടു​കാ​ർ പ​റ​യു​ന്നു.

മു​റ്റ​ത്ത് മ​റ്റ് ജീ​വി​ക​ളു​ടെ കാ​ൽ​പ്പാ​ടു​ക​ളും ക​ണ്ടെ​ത്താ​നാ​യി​ല്ല. നാ​യ​യെ കെ​ട്ടി​യി​രു​ന്ന​തി​ന് സ​മീ​പം ചാ​രി​വെ​ച്ചി​രു​ന്ന ത​ടി​ക്ക​ഷ​ണ​ങ്ങ​ൾ മ​റി​ഞ്ഞ നി​ല​യി​ലാ​ണ്. ഏ​തു​ജീ​വി​യാ​ണ് നാ​യ​യെ ആ​ക്ര​മി​ച്ച​തെ​ന്ന​തി​ന് സൂ​ച​ന​യൊ​ന്നും വീ​ട്ടു​കാ​ർ​ക്ക് ല​ഭി​ച്ചി​ട്ടി​ല്ല.

വി​വ​ര​മ​റി​ഞ്ഞ സ​മീ​പ​വാ​സി​ക​ൾ പ​രി​ഭ്രാ​ന്തി​യി​ലാ​ണ്. പ്ര​ദേ​ശ​ത്ത് കു​റു​ക്ക​ന്‍റെ ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്നും കു​റ​ക്ക​നാ​കാം നാ​യ​യെ തി​ന്ന​തെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

Related posts

Leave a Comment