അ​നി​ലി​ന്‍റെ തീ​രു​മാ​നം വേ​ദ​ന​യു​ണ്ടാ​ക്കുന്നത്; “മ​രി​ക്കു​ന്ന​ത് വ​രെ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നാ​യി​രി​ക്കും’; വി​കാ​രാ​ധീ​ന​നാ​യി ആ​ന്‍റ​ണി

തി​രു​വ​ന​ന്ത​പു​രം: അ​നി​ലി​ന്‍റെ തീ​രു​മാ​നം വേ​ദ​ന​യു​ണ്ടാ​ക്കുന്നത്; അ​നി​ൽ ആ​ന്‍റ​ണി​യു​ടെ ബി​ജെ​പി പ്ര​വേ​ശ​ന​ത്തി​ൽ വി​കാ​രാ​ധീ​ന​നാ​യി എ.​കെ. ആ​ന്‍റ​ണി.

മ​രി​ക്കു​ന്ന​ത് വ​രെ താ​ൻ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നാ​യി തുടരും. ബി​ജെ​പി – ആ​ർ​എ​സ്എ​സ് എ​ന്നി​വ​ർ​ക്കെ​തി​രെ അ​വ​സാ​ന ശ്വാ​സം വ​രെ ശ​ബ്ദ​മു​യ​ർ​ത്തും.

അ​നി​ലി​ന്‍റേ​ത് തി​ക​ച്ചും തെ​റ്റാ​യ തീ​രു​മാ​ന​മാ​യി​പ്പോ​യെ​ന്ന് പ്ര​സ്താ​വി​ച്ച ആ​ന്‍റ​ണി, ത​ന്‍റെ കൂ​റ് എ​ല്ലാ കാ​ല​ത്തും ഗാ​ന്ധി കു​ടും​ബ​ത്തോ​ടാ​യി​രി​ക്കു​മെ​ന്ന് അ​റി​യി​ച്ചു. ത​നി​ക്ക് വ​യ​സ് 82 ആ​യെ​ന്നും എ​ത്ര നാ​ൾ ജീ​വി​ച്ചി​രി​ക്കു​മെ​ന്ന് ഉ​റ​പ്പി​ല്ലെ​ന്നും പ​റ​ഞ്ഞ ആ​ന്‍റ​ണി, അ​നി​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ൽ ച​ർ​ച്ച​യ്ക്കും ചോ​ദ്യ​ത്തി​നും ത​യാ​റ​ല്ലെ​ന്ന് പ​റ​ഞ്ഞു.

ഇ​ന്ത്യു​ടെ ആ​ണി​ക്ക​ല്ല് ബ​ഹു​സ്വ​ര​ത, മ​തേ​ത​ര​ത്വം എ​ന്നി​വ​യാ​ണ്; അ​ധി​കാ​ര​മേ​റ്റ ശേ​ഷം രാ​ജ്യം പ്രാ​ണ​വാ​യു പോ​ലെ കാ​ത്തു​സൂ​ക്ഷി​ച്ച ഈ ​ന​യ​ങ്ങ​ളെ ദു​ർ​ബ​ല​പ്പെ​ടു​ത്താ​ൻ ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​ർ ശ്ര​മി​ച്ചു. നാ​നാ​ത്വ​ത്തി​ൽ ഏ​ക​ത്വ​ത്തി​ന് പ​ക​രം എ​ല്ലാ രം​ഗ​ത്തും ഏ​ക​ത്വം അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്നു. രാ​ജ്യ​ത്തി​ന്‍റെ ഐ​ക്യം ദു​ർ​ബ​ല​മാ​കു​ന്നു, സാ​മു​ദാ​യി​ക സ​ഹ​ക​ര​ണം ദു​ർ​ബ​ല​മാ​കു​ന്നു.

Modi-admirer Anil Antony joins BJP 2 months after quitting Congress |  Manorama English

സ്വാ​ത​ന്ത്ര്യ​സ​മ​രം മു​ത​ൽ ഒ​രു വി​വേ​ച​ന​വു​മി​ല്ലാ​തെ എ​ല്ലാ​വ​രെ​യും ഒ​രു​പോ​ലെ ക​ണ്ട​വ​രാ​ണ് ഗാ​ന്ധി കു​ടും​ബം. ഇ​ന്നും ഭ​ര​ണ​ഘ​ട​ന​യു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി അ​വ​ർ പോ​രാ​ടു​ന്നു.

ഒ​രു ഘ​ട്ട​ത്തി​ൽ ഇ​ന്ദി​രാ ഗാ​ന്ധി​യു​മാ​യി താ​ൻ അ​ക​ന്നെ​ങ്കി​ലും പാ​ർ​ട്ടി​യി​ൽ തി​രി​ച്ചെ​ത്തി​യ ശേ​ഷം അ​വ​രോ​ടും കു​ടും​ബ​ത്തോ​ടു​മു​ള്ള ആ​ദ​ര​വും ബ​ഹു​മാ​ന​വും കൂ​ടി​യെ​ന്നും ആ​ന്‍റ​ണി പ​റ​ഞ്ഞു. ദീ​ർ​ഘാ​യു​സ് താ​ൽ​പ​ര്യ​മി​ല്ലെ​ന്നും മ​രി​ക്കു​ന്ന​ത് വ​രെ ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നാ​യി തു​ട​രു​മെ​ന്നും അ​ദ്ദ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment