തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പലം എല്‍ഡിഎഫിനുള്ള ഷോക്ക് ട്രീറ്റ്മെന്റായിരിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഏ.കെ. ആന്റണി. സര്‍ക്കാരിനെതിരെ ശക്തമായ ജനവികാരമാണ് എവിടെയും പ്രതിഫലിക്കുന്നത്. ഈ തദ്ദേശ തെരഞ്ഞെടുപ്പോടെ ഭരണമാറ്റത്തിന്റെ വേഗം വര്‍ധിക്കും. എല്‍ഡിഎഫ് സര്‍ക്കാരിനെ കൊണ്ട് ജനം പൊറുതി മുട്ടി . ജനങ്ങള്‍ കക്ഷി രാഷ്ട്രീയത്തിനും ജാതിമത വ്യത്യാസത്തിനും അതീതമായി യുഡിഎഫിന് അനുകുലമായി വോട്ട് ചെയ്യുമെന്നും ഭരണമാറ്റം ഉണ്ടാക്കാന്‍ കഴിയുന്ന പ്രസ്ഥാനം യുഡിഎഫാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്ക് ഈ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് ശതമാനം കുറയും. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ല. രാഹുലിനെതിരെ പാര്‍ട്ടി മാതൃകാപരമായ നടപടിയാണ് കൈക്കൊണ്ടത്. മറ്റൊരു പാര്‍ട്ടിയും സ്വീകരിക്കാത്ത കര്‍ശന നടപടി സ്വീകരിച്ചുകൊണ്ടാണ് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയതെന്നും എ.കെ. ആന്റണി പറഞ്ഞു.
Read MoreTag: ak antony
അനിലിന്റെ തീരുമാനം വേദനയുണ്ടാക്കുന്നത്; “മരിക്കുന്നത് വരെ കോൺഗ്രസ് പ്രവർത്തകനായിരിക്കും’; വികാരാധീനനായി ആന്റണി
തിരുവനന്തപുരം: അനിലിന്റെ തീരുമാനം വേദനയുണ്ടാക്കുന്നത്; അനിൽ ആന്റണിയുടെ ബിജെപി പ്രവേശനത്തിൽ വികാരാധീനനായി എ.കെ. ആന്റണി. മരിക്കുന്നത് വരെ താൻ കോൺഗ്രസ് പ്രവർത്തകനായി തുടരും. ബിജെപി – ആർഎസ്എസ് എന്നിവർക്കെതിരെ അവസാന ശ്വാസം വരെ ശബ്ദമുയർത്തും. അനിലിന്റേത് തികച്ചും തെറ്റായ തീരുമാനമായിപ്പോയെന്ന് പ്രസ്താവിച്ച ആന്റണി, തന്റെ കൂറ് എല്ലാ കാലത്തും ഗാന്ധി കുടുംബത്തോടായിരിക്കുമെന്ന് അറിയിച്ചു. തനിക്ക് വയസ് 82 ആയെന്നും എത്ര നാൾ ജീവിച്ചിരിക്കുമെന്ന് ഉറപ്പില്ലെന്നും പറഞ്ഞ ആന്റണി, അനിലുമായി ബന്ധപ്പെട്ട കൂടുതൽ ചർച്ചയ്ക്കും ചോദ്യത്തിനും തയാറല്ലെന്ന് പറഞ്ഞു. ഇന്ത്യുടെ ആണിക്കല്ല് ബഹുസ്വരത, മതേതരത്വം എന്നിവയാണ്; അധികാരമേറ്റ ശേഷം രാജ്യം പ്രാണവായു പോലെ കാത്തുസൂക്ഷിച്ച ഈ നയങ്ങളെ ദുർബലപ്പെടുത്താൻ നരേന്ദ്ര മോദി സർക്കാർ ശ്രമിച്ചു. നാനാത്വത്തിൽ ഏകത്വത്തിന് പകരം എല്ലാ രംഗത്തും ഏകത്വം അടിച്ചേൽപ്പിക്കുന്നു. രാജ്യത്തിന്റെ ഐക്യം ദുർബലമാകുന്നു, സാമുദായിക സഹകരണം ദുർബലമാകുന്നു. സ്വാതന്ത്ര്യസമരം മുതൽ ഒരു വിവേചനവുമില്ലാതെ…
Read More