ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങിൽ പങ്കെടുക്കേണ്ടവർക്ക് പങ്കെടുക്കാമെന്ന് മന്ത്രി ബാലൻ

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങ് ബുധനാഴ്ച നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സിനിമ-സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ.ബാലൻ. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങിൽ മോഹൻലാൽ മുഖ്യാതിഥിയാകുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ചൂണ്ടിക്കാണിച്ചപ്പോൾ പങ്കെടുക്കേണ്ടവർക്ക് പരിപാടിയിൽ പങ്കെടുക്കാമെന്നാണ് മന്ത്രി മറുപടി നൽകിയത്. വിവാദങ്ങൾക്കൊന്നും അടിസ്ഥാനമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ബുധനാഴ്ച നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രിയാണ് വിജയികൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്യുന്നത്. വാർത്താ സമ്മേളനത്തിൽ ചലച്ചിത്ര അക്കാഡമി ചെയർമാൻ കമലും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

Related posts