പി​ന്നാക്ക വി​ഭാ​ഗ​ത്തെ ഉ​ന്ന​തി​യി​ലെ​ത്തി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മമെന്ന് മ​ന്ത്രി എ.​കെ ബാ​ല​ൻ

കു​ള​ത്തൂ​പ്പു​ഴ: പി​ന്നാ​ക്ക വി​ഭാ​ഗ​ത്തെ സ​മൂ​ഹ​ത്തി​ൻെ​റ ഉ​ന്ന​തി​യി​ലെ​ത്തി​ക്കാ​നു​ള​ള പ​രി​ശ്ര​മ​ത്തി​ൻെ​റ ഭാ​ഗ​മാ​യ് മി​ക​ച്ച വി​ദ്യാ​ഭ്യാ​സ​വും തൊ​ഴി​ലും സ​ർ​ക്കാ​ർ ഉ​റ​പ്പ് വു​ത്തു​മെ​ന്ന് മ​ന്ത്രി എ.​കെ.​ബാ​ല​ൻ . പ​ട്ടി​ക​ജാ​തി- പ​ട്ടി​ക​വ​ർ​ഗ്ഗ വി​ക​സ​ന വ​കു​പ്പി​ൻെ​റ അ​ധീ​ന​ത​യി​ൽ അ​രി​പ്പ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കു​ള​ത്തൂ​പ്പു​ഴ മോ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ൾ ആ​ധു​നി​ക വ​ൽ​ക്ക​ര​ണ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വഹി​ച്ചു പ്രസംഗിക്കുകയായിരു​ന്നു അ​ദ്ധേ​ഹം.

ഒ​ന്നു​മു​ത​ൽ ഡി​ഗ്രി ത​ലം വ​രെ വി​ദ്യാ​ഭ്യാ​സം ന​ൽ​കു​ന്ന ത​ര​ത്തി​ൽ വി​ദ്യാ​ഭ്യാ​സ​മു​ശ്ച​യ​മാ​യ് സ്കൂ​ൾ ഉ​യ​ർ​ത്തു​ന്ന​തി​നു​ള​ള പ​രി​ശ്ര​മ​മാ​ണ് ഇ​പ്പോ​ൾ ന​ട​ന്നു വ​രു​ന്ന​ത്. അ​തി​നാ​യ് വ​കു​പ്പി​ൻെ​റ അ​ധീ​ന​ത​യി​ൽ ഇ​തി​നോ​ട് ചേ​ർ​ന്നു​കി​ട​ക്കു​ന്ന ഭൂ​മി​യി​ൽ അ​ഞ്ച് ഏ​ക്ക​ർ സ്ഥ​ലം കൂ​ടി ഹ​യ​ർ സെ​ക്ക​ൻ​ണ്ട​റി നി​ല​വാ​ര​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്കൂ​ളി​ന് വി​ട്ടു​ന​ൽ​കി അ​തി​നെ കോ​ളേ​ജ് ആ​യ് ഉ​യ​ർ​ത്തു​ന്ന​തി​നു​ള​ള ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്ന് മ​ന്ത്രി കെ.​രാ​ജു അധ്യക്ഷപ്രസംഗത്തിനിടയിൽ മന്ത്രി എ.​കെ. ബാ​ല​നോ​ട് അ​ഭ്യ​ർ​ത്ഥി​ച്ചു .

പ​ട്ടി​ക​വ​ർ​ഗ്ഗ വി​ക​സ​ന വ​കു​പ്പ് ഡ​യ​റ​ക്ട​ർ പു​ഗ​ഴേ​ന്തി, കു​ള​ത്തൂ​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് പി.​ലൈ​ലാ​ബീ​വി, വൈ​സ്പ്ര​സി​ഡ​ൻ​റ് സാ​ബു​എ​ബ്ര​ഹാം, ബ്ലോ​ക്ക് പ‌​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ര​ഞ്ചു​സു​രേ​ഷ്, ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് അം​ഗം ഷീ​ജ.​കെ.​ആ​ർ, സം​സ്ഥാ​ന പ​ട്ടി​ക​വ​ർ ഉ​പ​ദേ​ശ​ക​സ​മി​തി അം​ഗം ശ​ശി​ധ​ര​ൻ​കാ​ണി, സ്കൂ​ൾ പ്ര​ഥ​മ​ദ്ധ്യാ​പി​ക ജോ​ളി എ​ന്നി​വ​ര്‍ പ്രസംഗിച്ചു.

Related posts