സി​വി​ൽ സ​പ്ലൈ​സ് ദുരിതാശ്വാസ കിറ്റിൽ ഭക്ഷിക്കാൻ സോപ്പ്, ചീപ്പ്, കണ്ണാടി; ചോദ്യം ചെയ്തയാൾക്ക് ഉദ്യോഗസ്ഥർ നൽകിയ മറുപടിയിങ്ങനെ…

ചാ​ല​ക്കു​ടി: പ്ര​ള​യ​ദു​രി​ത​ബാ​ധി​ത​ർ​ക്ക് സി​വി​ൽ സ​പ്ലൈ​സ് മു​ഖേ​ന വി​ത​ര​ണം ചെ​യ്യു​ന്ന കി​റ്റി​ൽ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ​ക്കു പ​ക​രം സോ​പ്പ്, ചീ​പ്പ്, ക​ണ്ണാ​ടി. സി​വി​ൽ സ​പ്ലൈ​സി​ന്‍റെ ലാ​ഭം സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ കി​റ്റ് വാ​ങ്ങാ​ൻ ചെ​ന്ന​വ​ർ​ക്ക് ല​ഭി​ച്ച കി​റ്റി​ലാ​ണ് ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ​ക്കു പ​ക​രം ലോ​ക്ക​ൽ മെ​യ്ഡ് സാ​ധ​ന​ങ്ങ​ൾ ല​ഭി​ച്ച​ത്.

ഓ​രോ കി​റ്റി​ലും 500 രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ളാ​ണ് ന​ൽ​കേ​ണ്ട​ത്. ചാ​ല​ക്കു​ടി സ്വ​ദേ​ശി സേ​തു​മാ​ധ​വ​ന് ല​ഭി​ച്ച കി​റ്റ് തു​റ​ന്നു നോ​ക്കി​യ​പ്പോ​ൾ പ​യ​റും, വെ​ളി​ച്ചെ​ണ്ണ​യും മാ​ത്രം. പി​ന്നെ ആ​വ​ശ്യ​മി​ല്ലാ​ത്ത സാ​ധ​ന​ങ്ങ​ൾ. എ​ന്താ​ണി​തെ​ന്ന് ചോ​ദി​ച്ച​പ്പോ​ൾ 500 രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ൾ ഉ​ണ്ടെ​ന്നാ​യി​രു​ന്നു മ​റു​പ​ടി.

ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ന​ല്കാ​നാ​ണ് സ​ർ​ക്കാ​ർ പ​റ​ഞ്ഞി​രി​ക്കു​ന്ന​തെ​ന്ന് ഓ​ർ​മി​പ്പി​ച്ച​പ്പോ​ൾ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ സ്റ്റോ​ക്ക് തീ​ർ​ന്നു പ​ക​രം സാ​ധ​ന​ങ്ങ​ളാ​ണ് കി​റ്റി​ലെ​ന്നാ​യി ലാ​ഭം മാ​ർ​ക്ക​റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ. എ​ന്താ​യാ​ലും സേ​തു​മാ​ധ​വ​ൻ കി​റ്റ് തി​രി​കെ ന​ൽ​കി. ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ഉ​ണ്ടെ​ങ്കി​ൽ ത​ന്നാ​ൽ മ​തി​യെ​ന്ന് പ​റ​ഞ്ഞാ​ണ് കി​റ്റ് ന​ൽ​കി​യത്.

എ​ന്നാ​ൽ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളാ​ണ് ന​ൽ​കി​യി​രു​ന്ന​തെ​ന്നും സ്റ്റോ​ക്ക് തീ​ർ​ന്ന​പ്പോ​ഴാ​ണ് ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ​ക്കു പ​ക​രം മ​റ്റു സാ​ധ​ന​ങ്ങ​ൾ ന​ൽ​കി​യ​തെ​ന്നും സ്റ്റോ​ക്ക് എ​ത്തി​യി​ട്ടു​ണ്ടെ​ന്നും അ​ടു​ത്ത​ദി​വ​സം മു​ത​ൽ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ത​ന്നെ ന​ല്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related posts