ആളെ മയക്കും മദ്യം വീണ്ടും വില്ലനാകുന്നു; മ​ദ്യ​പാ​ന​ത്തി​നി​ടെ ന​ട​ന്ന വാ​ക്കു​ത​ർ​ക്കം;യു​വാ​വി​നെ വീട്ടിൽകയറി വെട്ടി വീഴ്ത്തി

 


കൊ​ല്ല​ങ്കോ​ട്: മു​ത​ല​മ​ട​യി​ൽ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി കൊ​ടു​വാ​ൾ കൊ​ണ്ട് വെ​ട്ടി​പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ലെ മൂ​ന്നു പ്ര​തി​ക​ളെ കൊ​ല്ല​ങ്കോ​ട് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.

ഷി​ബു (25), രാ​ധാ​കൃ​ഷ്ണ​ന്‍റെ മ​ക​ൻ രാ​ജീ​വ് (23), അ​നു (23) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പോ​ത്ത​ന്പാ​ടം പെ​രും​ചി​റ സ്വ​ദേ​ശി ജ​യേ​ഷി(32)​നാ​ണ് വെ​ട്ടേ​റ്റ​ത്. ഈ​മാ​സം 22നാ​യി​രു​ന്നു അ​ക്ര​മ സം​ഭ​വം ന​ട​ന്ന​ത്.

പ​രി​ക്കേ​റ്റ ജ​യേ​ഷ് തൃ​ശ്ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണു​ള്ള​ത്. ക​ഴി​ഞ്ഞ ദി​വ​സം മ​ദ്യ​പാ​ന​ത്തി​നി​ടെ ന​ട​ന്ന വാ​ക്കു​ത​ർ​ക്കം ജ​യേ​ഷ് ചോ​ദ്യം ചെ​യ്ത​തി​ലു​ള്ള വൈ​രാ​ഗ്യ​മാ​ണ് അ​ക്ര​മ​ണ​ത്തി​നു കാ​ര​ണ​മാ​യ​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.പ​രി​ക്കേ​റ്റ ജ​യേ​ഷ് മ​റ്റൊ​രു അ​ക്ര​മ​ണ കേ​സി​ൽ പ്ര​തി​യാ​ണ്.

എ​സ്എ​ച്ച്ഒ ഇ​ൻ​സ്പെ​ക്ട​ർ എ.​വി​പി​ൻ​ദാ​സ്, ഗ്രെ​യ്ഡ് എ​സ്ഐ അ​യൂ​ബ്, എ​സ്‌​സി​പി​ഒ കെ.​ര​മേ​ഷ്, സി​പി​ഒ എ​സ്.​ജി​ജോ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts

Leave a Comment