ശ​ബ​രി​മ​ലയിലെ യുവതീപ്രവേശം; സംസ്ഥാനത്തുടനീളം നടക്കുന്ന അക്രമങ്ങളെ നേരിടാൻ പോലീസിന് ജാഗ്രതാ നിർദേശം നല്കി  ഡിജിപി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സം​സ്ഥാ​ന​ത്തു​ട​നീ​ളം അ​ക്ര​മ​ം വ്യാ​പി​ക്കു​ന്നതി നാൽ ഡി.​ജി.​പി ലോ​ക്‌​നാ​ഥ് ബെ​ഹ്‌​റ പോലീസിന് ജാ​ഗ്ര​താ നി​ര്‍​ദേ​ശം ന​ല്‍​കി. ക​ണ്ണൂ​ർ ജി​ല്ല​യി​ലെ അ​ക്ര​മ സം​ഭ​വ​ങ്ങ​ൾ ത​ട​യാ​ൻ പോ​ലീ​സ് ക​ന​ത്ത ജാ​ഗ്ര​ത പു​ല​ർ​ത്തി വ​രി​ക​യാ​ണെ ന്നും ലോ​ക​നാ​ഥ് ബെ​ഹ്​റ അ​റി​യി​ച്ചു. സം​സ്ഥാ​ന​മൊ​ട്ടാ​കെ ജാ​ഗ്ര​ത തു​ട​രും.

രാ​ഷ്ട്രീ​യ നേ​താ​ക്ക​ളു​ടെ വീ​ടി​നു നേ​ർ​ക്ക് ന​ട​ന്ന ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​രെ പി​ടി​കൂ​ടി ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ക​ണ്ണൂ​ർ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി. ക​ഴി​ഞ്ഞ രാ​ത്രി​യി​ൽ 19 പേ​രെ ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ എ​ടു​ത്തി​ട്ടു​ണ്ട്. ക​ണ്ണൂ​ർ ജി​ല്ല​യി​ൽ പോ​ലീ​സ് പ​ട്രോ​ളി​ങ്ങും പി​ക്ക​റ്റി​ങ്ങും പ​രി​ശോ​ധ​ന​യും ശ​ക്ത​മാ​ക്കി.

ക്ര​മ​സ​മാ​ധാ​നം നി​ല​നി​ർ​ത്തു​ന്ന​തി​നും സാ​മാ​ന്യ ജീ​വി​തം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും ആ​വ​ശ്യ​മാ​യ എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കാ​ൻ ജി​ല്ലാ പോ​ലീ​സി​ന് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ക​ണ്ണൂ​ർ ജി​ല്ല​യി​ൽ ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി 260 പേ​ർ അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്. മൂ​ന്ന് ഡി​വൈ​എ​സ്പി​മാ​രെ​യും ഒ​രു എ​എ​സ്പി​യേ​യും ഇ​വി​ടെ ചു​മ​ത​ല ന​ൽ​കി​യി​ട്ടു​ണ്ട്.

പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ ന​ട​ന്ന അ​ക്ര​മ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് 76 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. ഇ​തി​ൽ 9 കേ​സു​ക​ൾ അ​ടൂ​രി​ലാ​ണ്. അ​വി​ടെ അ​ധി​ക​മാ​യി പോ​ലീ​സി​നെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. ജി​ല്ല​യി​ൽ ഇ​തു​വ​രെ 110 പേ​ർ അ​റ​സ്റ്റി​ലാ​യി. ഇ​വ​രി​ൽ 85 പേ​ർ​ക്ക് ജാ​മ്യം ല​ഭി​ച്ചു. 25 പേ​രെ റി​മാ​ൻ​ഡ് ചെ​യ്തു. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ 204 പേ​ർ ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ണ്.

Related posts