കോളജ് വിദ്യാർഥിനിയെ ആ​ക്ര​മി​ച്ച് പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം; വലിച്ചിഴയ്ക്കുന്നതിനിടെ ര​ക്ഷ​പ്പെ​ട്ട വി​ദ്യാ​ര്‍​ഥി​നി അടുത്ത വിട്ടിൽ ഓടിക്കയറി; വെ​ളു​ത്ത് ത​ടി​ച്ച മീ​ശ​യും താ​ടി​യു​മി​ല്ലാ​ത്ത ആ​ളാ​ണ് പ്ര​തി​യെന്ന് പെൺകുട്ടി


കൊ​ണ്ടോ​ട്ടി:​കൊ​ണ്ടോ​ട്ടി​യി​ല്‍ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി​ക്കു നേ​രെ ആ​ക്ര​മ​ണം. ഇ​രു​പ​ത്തി​യൊ​ന്നു​കാ​രി​യെ തോ​ട്ട​ത്തി​ലേ​ക്ക് വ​ലി​ച്ചു​കൊ​ണ്ടു പോ​കാ​നാ​യി​രു​ന്നു ശ്ര​മം.​ത​ല​നാ​രി​ഴ​ക്ക് ര​ക്ഷ​പ്പെ​ട്ട വി​ദ്യാ​ര്‍​ഥി​നി തൊ​ട്ട​ടു​ത്ത വീ​ട്ടി​ല്‍ അ​ഭ​യം തേ​ടി. ആ​ക്ര​മ​ണ​ത്തി​ന് മു​തി​ർ​ന്ന അ​ജ്ഞാ​ത​നെ തേ​ടി പോ​ലീ​സ്.

കൊ​ണ്ടോ​ട്ടി കോ​ട്ടൂക്ക​ര​യി​ല്‍ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. കോ​ളേ​ജി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു 21 കാ​രി.​ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്ത് കാ​ത്തു​നി​ന്ന ആ​ള്‍ വി​ദ്യാ​ര്‍​ഥി​നി​യെ​കീ​ഴ്‌​പ്പെ​ടു​ത്തി വ​യ​ലി​ലെ വാ​ഴ തോ​ട്ട​ത്തി​ലേ​ക്കു പി​ടി​ച്ചു വ​ലി​ച്ച് കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു.​

കു​ത​റി മാ​റി ര​ക്ഷ​പെ​ട്ട പെ​ണ്‍​കു​ട്ടി തൊ​ട്ട​ടു​ത്ത വീ​ട്ടി​ലേ​ക്ക് ഓ​ടി ക​യ​റു​ക​യാ​യി​രു​ന്നു.​പ​രി​ക്കേ​റ്റ പെ​ണ്‍​കു​ട്ടി ഇ​പ്പോ​ള്‍ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ല്‍​സ​യി​ലാ​ണ്.

പ്ര​തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ആ​ളു​ടെ ചെ​രി​പ്പ് സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്ന് ല​ഭി​ച്ചു. പ​രി​സ​ര​ങ്ങ​ളി​ലെ സി​സി​ടി​വി കാ​മ​റ ദൃ​ശ്യ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ ശേ​ഖ​രി​ച്ച് പ്ര​തി​ക്കാ​യി പൊ​ലീ​സ്അ​ന്വേ​ഷ​ണം തു​ട​ങ്ങി.

മ​ല​പ്പു​റ​ത്ത് നി​ന്ന് ഡോ​ഗ് സ്‌​ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി.

ഷാ​ള്‍ പെ​ണ്‍​കു​ട്ടി​യു​ടെ വാ​യി​ല്‍ ക​യ​റ്റി, ക​ല്ലു​കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ചു
കൊ​ണ്ടോ​ട്ടി: കോ​ട്ടൂ​ക്ക​ര​യി​ൽ വി​ദ്യാ​ർ​ഥി​നി​യെ മാ​ന​ഭം​ഗം ചെ​യ്യാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ദൃ​ക്‌​സാ​ക്ഷി.​അ​ർ​ധ​ന​ഗ്ന​യാ​യി​ട്ടാ​യി​രു​ന്നു പെ​ൺ​കു​ട്ടി അ​ഭ​യം തേ​ടി​യ​തെ​ന്നും ദേ​ഹ​ത്താ​കെ മ​ണ്ണ് പ​റ്റി​യി​രു​ന്നു​വെ​ന്നും ദൃ​ക്‌​സാ​ക്ഷി പ​റ​ഞ്ഞു.​

ഷാ​ൾ പെ​ൺ​കു​ട്ടി​യു​ടെ വാ​യി​ൽ കു​ത്തി​ക്ക​യ​റ്റി​യി​രു​ന്നു​വെ​ന്നും കൈ​ക​ൾ കെ​ട്ടി​യി​രു​ന്നു​വെ​ന്നും ദൃ​ക്‌​സാ​ക്ഷി വ്യ​ക്ത​മാ​ക്കി. വെ​ളു​ത്ത് ത​ടി​ച്ച് മീ​ശ​യും താ​ടി​യു​മി​ല്ലാ​ത്ത ആ​ളാ​ണ് പ്ര​തി​യെ​ന്നും അ​യാ​ളെ താ​ൻ മു​ൻ​പ് ക​ണ്ടി​ട്ടു​ണ്ടെ​ന്നും പെ​ൺ​കു​ട്ടി പ​റ​ഞ്ഞു​വെ​ന്നും ദൃ​ക്‌​സാ​ക്ഷി കൂ​ട്ടി​ച്ചേ​ർ​ത്തു

. പീ​ഡ​ന ശ്ര​മ​ത്തി​നി​ടെ ഓ​ടി ര​ക്ഷ​പ്പെ​ട്ട പെ​ൺ​കു​ട്ടി സ​മീ​പ​ത്തെ വീ​ട്ടി​ൽ അ​ഭ​യം തേ​ടു​ക​യാ​യി​രു​ന്നു.പീ​ഡ​ന​ശ്ര​മം ചെ​റു​ത്ത യു​വ​തി​യെ പ്ര​തി ക​ല്ലു​കൊ​ണ്ട് ത​ല​യ്ക്കി​ടി​ച്ചു. ഇ​വി​ടെ നി​ന്നും ഓ​ടി ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ വീ​ണു. പി​ന്നീ​ട് എ​ഴു​ന്നേ​റ്റാ​ണ് സ​മീ​പ​ത്തെ വീ​ട്ടി​ല്‍ എ​ത്തി​യ​ത്‌.

അ​തേ​സ​മ​യം പ്ര​തി​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യ​താ​യി പോ​ലീ​സ് അ​റ​യി​ച്ചു. ചു​റ്റു​പാ​ടു​മു​ള്ള സി​സി​ടി​ടി ദൃ​ശ്യ​ങ്ങ​ളും ശേ​ഖ​രി​ച്ചു. മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​നു​ള്ള ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

 

Related posts

Leave a Comment