നി​രോ​ധ​നാ​ജ്ഞ നി​ല​നി​ല്‍​ക്കെ ആ​ല​പ്പു​ഴ​യി​ല്‍ ഗു​ണ്ടാ ആ​ക്ര​മ​ണം; യു​വാ​വി​ന് വെ​ട്ടേ​റ്റു


ആ​ല​പ്പു​ഴ : ഇ​ര​ട്ട രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി​ല്ല​യി​ൽ നി​രോ​ധ​നാ​ജ്ഞ നി​ല​നി​ൽ​ക്കെ ആ​ല​പ്പു​ഴ​യി​ൽ ഗു​ണ്ടാ ആ​ക്ര​മ​ണം. ജി​ല്ല​യി​ൽ പോ​ലീ​സ് കാ​വ​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ന​ട​ന്ന ഗു​ണ്ടാ ആ​ക്ര​മ​ണം പോ​ലീ​സി​ന്‍റെ വീ​ഴ്ച​യാ​യാ​ണ് വി​ല​യി​രു​ത്ത​ൽ.

ആ​ര്യാ​ട് കൈ​ത​ക​ത്ത് ഗു​ണ്ട​ക​ൾ ത​മ്മി​ലു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ യു​വാ​വി​ന് വെ​ട്ടേ​റ്റു. ആ​ര്യാ​ട് കൈ​ത​ത്തി​ൽ നി​ക​ർ​ത്തി​ൽ ര​തീ​ഷ് എ​ന്ന യു​വാ​വി​നാ​ണ് വെ​ട്ടേ​റ്റ​ത്. വീ​ടു​ക​യ​റി ആ​ക്ര​മി​ച്ച് വെ​ട്ടി പ​രി​ക്കേ​ൽ​പി​ക്കു​ക​യാ​യി​രു​ന്നു.

ആ​ര്യാ​ട് സ്വ​ദേ​ശി ബി​നു എ​ന്ന യു​വാ​വി​നെ വെ​ട്ടി​യ സം​ഭ​വ​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് ആ​ക്ര​മ​ണ​മെ​ന്ന് പ​റ​യു​ന്നു ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ര​ണ്ടു സം​ഘ​ങ്ങ​ൾ ത​മ്മി​ലു​ള്ള വൈ​രാ​ഗ്യ​മാ​ണ് പ്ര​ശ്ന​ത്തി​ലേ​ക്ക് ന​യി​ച്ച​ത്.


ബി​നു​വി​ന്‍റെ സ​ഹോ​ദ​ര​നെ മൂ​ന്ന് മാ​സം മു​മ്പ് ആ​ക്ര​മി​ച്ചി​രു​ന്നു​വെ​ന്നും ഇ​തി​ന്റെ വൈ​രാ​ഗ്യ​ത്തി​ലാ​ണ് വെ​ട്ടേ​റ്റ​തെ​ന്നു​മാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

പ്ര​ശ്ന​ത്തി​ൽ രാ​ഷ്ട്രീ​യ​മി​ല്ലെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്നു. അ​തേ സ​മ​യം പോ​ലീ​സി​ന്‍റെ വീ​ഴ്ച​യാ​യും ഇ​തി​നെ കാ​ണു​ന്നു​ണ്ട്.

Related posts

Leave a Comment