ചോര്‍ന്ന നഗ്നചിത്രങ്ങള്‍ കമല്‍ഹാസന്റെ മകളുടേത് തന്നെ, ഹാക്ക് ചെയ്‌തെന്ന് വ്യക്തമാക്കി അക്ഷര ഹസന്‍, ചിത്രങ്ങള്‍ കണ്ടു രസിക്കുന്നവര്‍ക്ക് നാണമില്ലേയെന്ന് അക്ഷര, ചിത്രവിവാദത്തില്‍ പുതിയ സംഭവങ്ങള്‍ ഇങ്ങനെ

ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന നഗ്നചിത്രങ്ങള്‍ തന്റേതു തന്നെയെന്ന് നടിയും കമല്‍ഹാസന്റെ മകളുമായ അക്ഷരഹസന്റെ വെളിപ്പെടുത്തല്‍. അക്ഷരയുടെ ഫോണ്‍ ഹാക്ക് ചെയ്താകാം ചിത്രങ്ങള്‍ ചോര്‍ത്തിയതെന്നാണ് കരുതുന്നത്. അടിവസ്ത്രമണിഞ്ഞുള്ള അക്ഷരയുടെ നിരവധി ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

മീടു ക്യാമ്പയ്നുകളുമായി ഒരു ദേശം തന്നെ ഉയര്‍ത്തെഴുന്നേല്‍ക്കുമ്പോള്‍ ഇവിടെ കുറച്ചാളുകള്‍ ഒരു പെണ്‍കുട്ടിയുടെ സ്വകാര്യ ചിത്രങ്ങള്‍ പങ്കുവെച്ച് ആനന്ദം കണ്ടെത്തുകയാണ്-അക്ഷര പ്രതികരിച്ചു. കഴിഞ്ഞ ദിവസം എന്റെ ചില സ്വകാര്യചിത്രങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പുറത്തു വരികയുണ്ടായി. ആരാണ് ഇത് ചെയ്തതെന്നോ അത് എന്തിനാണെന്നോ എനിക്കറിയില്ല. ലൈംഗികവൈകൃത്യമുള്ള ആരോ അയാളുടെ ആനന്ദത്തിനു വേണ്ടി ഒരു പെണ്‍കുട്ടിയെ ഇരയാക്കുന്നത് വേദനിപ്പിക്കുന്നു.

ഈ ചിത്രങ്ങള്‍ പിന്നീട് മറ്റുള്ളവര്‍ സമൂഹമാധ്യമങ്ങളിലൂടെ ഇതു പങ്കുവെച്ച് ഭയപ്പെടുത്താന്‍ നോക്കുകയാണ്. നിങ്ങള്‍ എല്ലാവരും ഇതില്‍ പങ്കുചേര്‍ന്നു. ഈ വിഷയത്തില്‍ ഞാന്‍ മുംബൈ പോലീസിലും സൈബര്‍ സെല്ലിലും പരാതി നല്‍കിയിട്ടുണ്ട്. ഇത് ചെയ്തയാളെ നിയമത്തിനു മുന്നില്‍ കൊണ്ടു വരണം’ അക്ഷര പറഞ്ഞു. മുമ്പ് ബിക്കിനി അണിഞ്ഞുള്ള ഫോട്ടോഷൂട്ട് നടത്തിയ താരമാണ് അക്ഷരയെന്നും അതില്‍ കൂടുതല്‍ ചിത്രങ്ങളില്‍ ഇല്ലെന്നുമാണ് വിമര്‍ശകര്‍ അഭിപ്രായപ്പെടുന്നത്.

‘ഷമിതാഭ്’ എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്ത് അക്ഷരയുടെ അരങ്ങേറ്റം. നടിയുടെ ചിത്രങ്ങളെ പറ്റി നിരവധി വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. കമല്‍ ഹാസന്റെ പേര് ചീത്തയാക്കാനുള്ള പുറപ്പാടാണ് മകളുടെ എന്ന തരത്തില്‍ നിരവധി പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ പരക്കുന്നത്.

Related posts