ഒടുവില്‍ സുസ്മിതാ സെന്നും വിവാഹിതയാവുന്നു ! 42കാരി വിശ്വസുന്ദരിയ്ക്ക് 27കാരന്‍ വരന്‍; പ്രതിശ്രുത വരനൊപ്പം സുസ്മിത ദീപാവലി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ വൈറല്‍…

ഇന്ത്യന്‍ സൗന്ദര്യ സങ്കല്പ്പത്തില്‍ എന്നും ഒരിടമുള്ള മുഖമാണ് സുസ്മിതാ സെന്നിന്റേത്. മിസ് യൂണിവേഴ്‌സ് കിരീടം ചൂടി ഇന്ത്യയുടെ അഭിമാനമായ സുസ്മിത ബോളിവുഡിലും താരമായി. തെന്നിന്ത്യയിലുള്‍പ്പെടെ ഒട്ടുമിക്ക സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും സുസ്മിത അഭിനയിച്ചു. ഈ ചിത്രങ്ങളെല്ലാം സൂപ്പര്‍ ഹിറ്റുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ സിനിമയില്‍ അല്‍പം അകന്ന് ഫാഷന്‍ ലോകത്ത് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് താരം. എന്നിരുന്നാലും ഇന്നും ആരാധകര്‍ക്ക് ഒട്ടും കുറവില്ല.

View this post on Instagram

#duggadugga ❤️

A post shared by Sushmita Sen (@sushmitasen47) on


രണ്ടു പെണ്‍മക്കളെ ദത്തെടുത്ത് സന്തോഷ ജീവിതം നയിക്കുന്ന താരം വിവാഹിതയാകുന്നു എന്ന പുതിയ വാര്‍ത്തായാണ് ഈ ദീപാവലിയ്ക്കു പുറത്തു വന്നത്. 42കാരിയായ സുസ്മിതയും 27കാരനായ റോഹ്മാന്‍ ഷാലും തമ്മില്‍ പ്രണയത്തിലാണെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇരുവരും ഇത് പരസ്യമായി അംഗീകരിച്ചിരുന്നില്ല. ഇപ്പോള്‍ മക്കള്‍ക്കും ബോയ്ഫ്രണ്ടിനും ഒപ്പം ദീപാവലി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും വിഡിയോയും സുസ്മിത ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. ദത്തുപുത്രിമാരായ അലീഷയ്ക്കും റെനിയ്ക്കും ഒപ്പം ഇത്തവണ ദീപാവലി ആഘോഷിക്കാന്‍ ഫാഷന്‍ മോഡലായ രോഹ്മന്‍ ഷാലും എത്തിയിരുന്നു.


അലീഷയും റെനിയും നൃത്തം ചെയ്യുന്ന വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു. റോഹ്മനൊപ്പമുളള ചിത്രങ്ങള്‍ നേരത്തെയും സുസ്മിത ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വച്ചിട്ടുണ്ട്. അതോടെയാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ പരന്നത്. ഒരു ഫാഷന്‍ ഷോയില്‍ വച്ചാണ് ഇവര്‍ പരിചയപ്പെട്ടതും സുഹൃത്തുക്കളായതും. എന്നാല്‍ സൗഹൃദം പ്രണയമായി മാറിയെന്നാണ് അടക്കം പറച്ചില്‍.


അധികം വൈകാതെ 42 കാരിയായ സുസ്മിത വിവാഹം സംബന്ധിച്ച വിവരവും ഔദ്യോഗികമായി അറിയിച്ചേക്കുമെന്നാണ് സൂചന. 33കാരനായ അര്‍ജ്ജുന്‍ കപൂര്‍ 45കാരിയായ മല്ലിക അറോറ ഖാനെ വിവാഹം കഴിക്കാനൊരുങ്ങുകയാണ് എന്ന് അടുത്തിടെ വാര്‍ത്ത വന്നിരുന്നു. ബോളിവുഡ് നടിമാര്‍ തങ്ങളേക്കാള്‍ വളരെ ചെറുപ്പമുള്ള യുവാക്കളെ കല്യാണം കഴിക്കുന്ന സീസണാണോ ഇതെന്ന് ചിലര്‍ തമാശയായി ചോദിക്കുന്നു.

Related posts