ഈ കച്ചവടം ഇവിടെ വേണ്ട; ഇടപാടുകാരെ കാത്തുന്നവർക്ക് മുന്നിലെത്തിയത് കസബ പോലീസ്; കൈയൊടെ പൊക്കി അകത്താക്കി

പാ​ല​ക്കാ​ട്: ഒ​രു​കി​ലോ അ​റു​ന്നൂ​റു​ഗ്രാം ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​രെ ജി​ല്ലാ ല​ഹ​രി​വി​രു​ദ്ധ സ്ക്വാ​ഡും ക​സ​ബ പോ​ലീ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യ്ക്കി​ടെ പി​ടി​കൂ​ടി.

പു​തു​ശേ​രി മ​രു​ത​ക്കോ​ട് അ​ക്ഷ​യ് (23), കൊ​ടു​ന്പ് ഉൗ​റ​പ്പാ​ടം വി​ഘ്നേ​ഷ് (20) എ​ന്നി​വ​രെ​യാ​ണ് ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കൂ​ട്ടു​പാ​ത​യ്ക്കു​സ​മീ​പം ബു​ധ​നാ​ഴ്ച രാ​ത്രി പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റും കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ക​ഞ്ചാ​വും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

പി​ടി​ച്ചെ​ടു​ത്ത ക​ഞ്ചാ​വി​ന് ചി​ല്ല​റ​വി​പ​ണി​യി​ൽ ഒ​ന്ന​ര​ല​ക്ഷം രൂ​പ വി​ല​വ​രും.സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ജി​ല്ലാ​ടി​സ്ഥാ​ന​ത്തി​ൽ രൂ​പീ​ക​രി​ച്ച ഡാ​ൻ​സാ​ഫ് സ്ക്വാ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​വ​രു​ന്ന പ്ര​ത്യേ​ക ഓ​പ്പ​റേ​ഷ​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​യി​രു​ന്നു പ​രി​ശോ​ധ​ന.

പാ​ല​ക്കാ​ട് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ശി​വ​വി​ക്ര​ത്തി​ന്‍റെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് ന​ർ​ക്കോ​ട്ടി​ക് സെ​ൽ ഡി​വൈ​എ​സ്പി സി.​ഡി.​ശ്രീ​നി​വാ​സ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

പാ​ല​ക്കാ​ടും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി ചി​ല്ല​റ വി​ല്പ​ന​ക്കാ​ർ​ക്ക് ക​ഞ്ചാ​വ് എ​ത്തി​ച്ചു​ന​ല്കു​ന്ന​യാ​ളാ​ണ് അ​ക്ഷ​യ്. ക​ച്ച​വ​ട​ത്തി​നാ​യി ഇ​ട​പാ​ടു​കാ​രെ കാ​ത്തു​നി​ല്ക്കു​ന്പോ​ഴാ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. പ്ര​തി​ക​ളെ കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

ക​സ​ബ അ​ഡീ​ഷ​ണ​ൽ എ​സ് ഐ ​ജി.​ബി.​ശ്യാം​കു​മാ​ർ, സി​പി​ഒ​മാ​രാ​യ മ​ണി​ക​ണ്ഠ​ൻ, മു​വാ​ദ്. ഡാ​ൻ​സാ​ഫ് സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ ടി.​ആ​ർ.​സു​നി​ൽ കു​മാ​ർ, ഷാ​ഫി, കെ.​അ​ഹ​മ്മ​ദ് ക​ബീ​ർ, കെ.​ആ​ർ.​വി​നീ​ഷ്, ആ​ർ.​രാ​ജീ​ദ്, എ​സ്.​ഷ​മീ​ർ, ഹോം ​ഗാ​ർ​ഡ് സ​ന്തോ​ഷ് കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment