പ​ന്തീ​രാ​ങ്കാ​വ് മാ​വോ​യി​സ്റ്റ് കേ​സ്! പോസ്റ്റർ എഴുതിയ പെയിന്‍റ് പിടിവള്ളി; ശാ​സ്ത്രീ​യ പ​രി​ശോ​ധ​നാ​ഫ​ലം നി​ര്‍​ണാ​യ​ക​മെ​ന്ന് എ​ന്‍​ഐ​എ; ഉസ്മാൻ ഇപ്പോഴും ഒളിവിൽ

സ്വ​ന്തം ലേ​ഖ​ക​ന്‍

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് ഏ​റെ വി​വാ​ദം സൃ​ഷ്ടി​ച്ച പ​ന്തീ​ര​ാങ്കാ​വ് മാ​വോ​യി​സ്റ്റ് കേ​സി​ല്‍ യു​എ​പി​എ നി​ല​നി​ര്‍​ത്താ​ന്‍ ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി (എ​ന്‍​ഐ​എ).

യുഎ​പി​എ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​തി​നു മു​മ്പ് സം​സ്ഥാ​ന പോ​ലീ​സി​നു ല​ഭി​ച്ച തെ​ളി​വു​ക​ളു​ടെ ശാ​സ്ത്രീ​യ പ​രി​ശോ​ധ​നാ​ഫ​ലം വേ​ഗ​ത്തി​ലാ​ക്കാ​ന്‍ ഡി​ജി​പി​ക്കു എ​ന്‍​ഐ​എ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​ട്ടു​ണ്ട്. ഫോ​റ​ന്‍​സി​ക് പ​രി​ശോ​ധ​നാ​ഫ​ലം മാ​വോ​യി​സ്റ്റ് ബ​ന്ധം തെ​ളി​യി​ക്കാ​വു​ന്ന നി​ര്‍​ണാ​യ​ക രേ​ഖ​യാ​വു​മെ​ന്നാ​ണ് എ​ന്‍​ഐ​എ ക​രു​തു​ന്ന​ത്.

യുഎപിഎ വിടാതെ

നി​ല​വി​ല്‍ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ ര​ണ്ട് യു​വാ​ക്ക​ള്‍​ക്കെ​തി​രേ എ​ന്‍​ഐ​എ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, ഇ​വ​രു​ടെ ജാ​മ്യം റ​ദ്ദാ​ക്കി​യി​ട്ടി​ല്ല. അ​തേ​സ​മ​യം ഇ​രു​വ​ര്‍​ക്കു​മെ​തി​രേ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ചു​മ​ത്തി​യ യു​എ​പി​എ നി​ല​നി​ര്‍​ത്താ​ന്‍ എ​ന്‍​ഐ​എ പ​ര​മാ​വ​ധി തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ക്കു​ന്നു​ണ്ട്.

യു​വാ​ക്ക​ളി​ല്‍ ഒ​രാ​ളു​ടെ വീ​ട്ടി​ല്‍നി​ന്നു ല​ഭി​ച്ച പെ​യി​ന്‍റാ​ണ് നി​ര്‍​ണാ​യ​ക​മാ​യ തെ​ളി​വ്. ഈ ​പെ​യി​ന്‍റ് ഉ​പ​യോ​ഗി​ച്ചു മാ​വോ​യി​സ്റ്റ് അ​നു​കൂ​ല ബാ​ന​ര്‍ എ​ഴു​തി​യി​രു​ന്നു.

ഫോ​റ​ന്‍​സി​ക് പ​രി​ശോ​ധ​ന​ക്കാ​യി ഈ ​ബാ​ന​റും അ​യ​ച്ചി​ട്ടു​ണ്ട്. ബാ​ന​റി​ല്‍ എ​ഴു​താ​നു​പ​യോ​ഗി​ച്ച മ​ഷി ത​ന്നെ​യാ​ണ് യു​വാ​ക്ക​ളി​ല്‍ ഒ​രാ​ളു​ടെ വീ​ട്ടി​ല്‍നി​ന്നു പോ​ലീ​സ് ക​ണ്ടെ​ടു​ത്ത​തെ​ന്നു തെ​ളി​ഞ്ഞാ​ല്‍ അ​തു നി​ര്‍​ണാ​യ​ക തെ​ളി​വാ​കു​മെ​ന്നാ​ണ് എ​ന്‍​ഐ​എ ക​രു​തു​ന്ന​ത്. ഒ​രു വ​ര്‍​ഷ​മാ​യി​ട്ടും പ​രി​ശോ​ധ​നാ​ ഫ​ലം ല​ഭി​ച്ചി​ട്ടി​ല്ല.

ഉസ്മാൻ ഇപ്പോഴും ഒളിവിൽ

ക​ഴി​ഞ്ഞ വ​ര്‍​ഷം ന​വം​ബ​ര്‍ ര​ണ്ടി​നാ​യി​രു​ന്നു സി​പി​എം പ്ര​വ​ര്‍​ത്ത​ക​രാ​യ അ​ല​ന്‍ ഷു​ഹൈ​ബി​നെ​യും താ​ഹാ ഫ​സ​ലി​നെ​യും പ​ന്തീ​രാ​ങ്കാ​വ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മാ​വോ​യി​സ്റ്റ് ബ​ന്ധം ആ​രോ​പി​ച്ചു പി​ന്നീ​ടു പോ​ലീ​സ് യു​എ​പി​എ ചു​മ​ത്തു​ക​യും ചെ​യ്തു.

യു​എ​പി​എ ചു​മ​ത്തി​യ​തി​നാ​ല്‍ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​ മ​ന്ത്രാ​ല​യം ഇ​ട​പെ​ടു​ക​യും ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി (എ​ന്‍​ഐ​എ) കേ​സ് ഏ​റ്റെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു. അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ല്‍ ഏ​പ്രി​ലി​ല്‍ എ​ന്‍​ഐ​എ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു.

അ​ല​ന്‍ ഒ​ന്നാം​പ്ര​തി​യും താ​ഹ ര​ണ്ടാം പ്ര​തി​യു​മാ​യാ​ണ് കു​റ്റ​പ​ത്രം ത​യാ​റാ​ക്കി​യ​ത്. മൂ​ന്നാം​പ്ര​തി ഉ​സ്മാ​ന്‍ ഒ​ളി​വി​ലാ​ണ്.

ജാ​മ്യം അ​നു​വ​ദി​ക്ക​മെ​ന്ന പ്ര​തി​ക​ളു​ടെ നി​ര​ന്ത​ര​മാ​യു​ള്ള ഹ​ര്‍​ജി​ക്കൊ​ടു​വി​ല്‍ സെപ്റ്റംബ​ര്‍ ഒ​ന്പതി​ന് എ​ന്‍​ഐ​എ കോ​ട​തി ഇ​രു​വ​ര്‍​ക്കും ജാ​മ്യം അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment