ഗ​ൾ​ഫ് സ്വ​പ്ന​ങ്ങ​ൾ ബാ​ക്കി​യാ​ക്കി അ​ല​ന പ​റ​ന്ന​ത് മ​ര​ണ​ത്തി​ലേ​ക്ക്..! സ്വ​കാ​ര്യ ബ​സിന്‍റെ മ​ര​ണ​പ്പാ​ച്ചി​ൽ; വാഹനാപകടത്തിൽ യുവാവും യുവതിയും മരിച്ചു

വൈ​പ്പി​ൻ: സ്വ​കാ​ര്യ ബ​സിന്‍റെ മ​ര​ണ​പ്പാ​ച്ചി​ലി​ൽ വൈ​പ്പി​നി​ൽ ര​ണ്ടു ജീ​വ​നു​ക​ൾ​കൂ​ടി പൊ​ലി​ഞ്ഞു.

അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ ബ​സ് ബൈ​ക്കി​ലി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​രാ​യ ചെ​റാ​യി കു​ഞ്ഞേ​ലു​പ​റ​ന്പി​ൽ കെ.​ജെ. ഫ്രെ​ഡി(22), പ​ള്ളി​പ്പു​റം കോ​ണ്‍​വ​ന്‍റ് പ​ടി​ഞ്ഞാ​റ് കു​ള​ങ്ങ​ര സ്റ്റാ​ന്‍റ​ലി​യു​ടെ മ​ക​ൾ അ​ല​ന(31) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ട​ര​യോ​ടെ സം​സ്ഥാ​ന​പാ​ത​യി​ൽ ഓ​ച്ച​ന്തു​രു​ത്ത് സ്കൂ​ളി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.

പ​റ​വൂ​രി​ൽ​നി​ന്നു ഗോ​ശ്രീ വ​ഴി എ​റ​ണാ​കു​ള​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ഹോ​ളി​ലാ​ൻ​ഡ് ബ​സ് ഒ​രു കാ​റി​നെ ഓ​വ​ർ​ടേ​ക്ക് ചെ​യ്യു​ന്ന​തി​നി​ടെ എ​തി​രെ വ​ന്ന ബൈ​ക്കി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു.

മ​റ്റൊ​രു ബൈ​ക്കി​ലും ഇ​ടി​ച്ചാ​ണ് ബസ് നി​ന്ന​ത്. ബ​സ് ഡ്രൈ​വ​ർ സം​ഭ​വ​ത്തി​നു​ശേ​ഷം ബ​സി​ൽ​നി​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

സ്ഥ​ല​ത്തെ​ത്തി​യ ഹൈ​വേ​പോ​ലീ​സും അ​ഗ്നി​ര​ക്ഷാ സേ​ന​യും നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ പ​രി​ക്കേ​റ്റ​വ​രെ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും യു​വാ​വ് മ​രി​ച്ചി​രു​ന്നു.

ഏ​റെ താ​മ​സി​യാ​തെ യു​വ​തി​യും മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി. ഫ്രെ​ഡി പ​ള്ളി​പ്പു​റം ആ​തി​ര സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലെ ജീ​വ​ന​ക്കാ​ര​നും അ​ല​ന അ​വി​ടത്തെ മു​ൻ ജീ​വ​ന​ക്കാ​രി​യുമാ​ണ്.

അ​ല​ന​യുടെ അച്ഛന് മൊ​ബൈ​ൽ ഫോ​ണ്‍ വാ​ങ്ങാ​ൻ എ​റ​ണാ​കു​ള​ത്തു​പോ​യി മ​ട​ങ്ങു​ക​യാ​യി​രു​ന്നു ഇ​വ​ർ.

മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ഇ​ന്ന് സം​സ്ക​രി​ക്കും. ഫ്രെ​ഡി​യു​ടെ അച്ഛൻ ജോ​സ​ഫ് വ​ർ​ഗീ​സ്. അ​മ്മ: ബീ​ന. സ​ഹോ​ദ​രി: ഫെ​ബി. അ​ല​ന​യു​ടെ അമ്മ: ലീ​ന.

ഗ​ൾ​ഫ് സ്വ​പ്ന​ങ്ങ​ൾ ബാ​ക്കി​യാ​ക്കി അ​ല​ന പ​റ​ന്ന​ത് മ​ര​ണ​ത്തി​ലേ​ക്ക്

വൈ​പ്പി​ൻ: ഗ​ൾ​ഫ് സ്വ​പ്ന​ങ്ങ​ൾ ബാ​ക്കി​യാ​ക്കി അ​ല​ന പ​റ​ന്ന​ത് മ​ര​ണ​ത്തി​നൊ​പ്പം. അ​ല​ന​യു​ടെ അമ്മ ലീ​ന ഗ​ൾ​ഫി​ലാ​ണ്.

അ​മ്മ അ​വി​ടെ വി​സ റെ​ഡി​യാ​ക്കി​യ​തി​നെ​ത്തു​ട​ർ​ന്ന് അ​ടു​ത്ത​ദി​വ​സം ഗ​ൾ​ഫി​ലേ​ക്ക് പോകാ​നി​രി​ക്കു​ക​യാ​യി​രു​ന്നു അ​ല​ന.

ഇ​തി​നി​ടെ അച്ഛന്് മൊ​ബൈ​ൽ ഫോ​ണ്‍ വാ​ങ്ങു​ന്ന​തി​നാ​യി സ​ഹ​പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന ഫ്രെ​ഡി​യെ​യും കൂ​ട്ടി എ​റ​ണാ​കു​ള​ത്തു​പോ​യി മ​ട​ങ്ങു​ന്പോ​ഴാ​ണ് മ​ര​ണം സ്വ​കാ​ര്യ ബ​സി​ന്‍റെ രൂ​പ​ത്തി​ലെ​ത്തി ഇ​വ​രെ ക​വ​ർ​ന്നെ​ടു​ത്ത​ത്.

പ​ള്ളി​പ്പു​റം ആ​തി​ര സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ലെ ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്ന അ​ല​ന ഗ​ൾ​ഫി​ലേ​ക്ക് വി​സ ശരിയാ​യ​തോ​ടെ​ ജോ​ലിരാ​ജി​വ​യ്ക്കുകയായിരുന്നു.

Related posts

Leave a Comment