ഭരണസിരാകേന്ദ്രം @ മാലിന്യകേന്ദ്രം..! മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ചേരുന്ന കളക്ടറേറ്റ് മാലിന്യത്താൽ വീർപ്പുമുട്ടുന്നു

collectratealpആ​ല​പ്പു​ഴ: മ​ഴ​ക്കാ​ലം ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്പു​ത​ന്നെ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നും പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് രൂ​പം ന​ൽ​കു​ന്ന​തി​നു​മാ​യി ജി​ല്ലാ​ത​ല​ത്തി​ൽ നി​ര​വ​ധി യോ​ഗ​ങ്ങ​ൾ ചേ​ർ​ന്ന ആ​ല​പ്പു​ഴ ക​ള​ക്ട​റേ​റ്റ് വ​ള​പ്പ് കൊ​തു​കി​ന്‍റെ​യും മ​റ്റു ജീ​വി​ക​ളു​ടെ​യും പ്ര​ജ​ന​ന​കേ​ന്ദ്ര​മാ​കു​ന്നു. ക​ള​ക്ട​റേ​റ്റി​ലെ പ്ര​ധാ​ന കെ​ട്ടി​ട​ത്തി​നു ചു​റ്റും വ​ള​ർ​ന്നു നി​ൽ​ക്കു​ന്ന പു​ല്ലും പാ​ഴ്ചെ​ടി​ക​ളു​മാ​ണ് കൊ​തു​ക​ട​ക്ക​മു​ള്ള​വ​യു​ടെ കേ​ന്ദ്ര​മാ​യി മാ​റി​യി​രി​ക്കു​ന്ന​ത്.

മ​ഴ​ക്കാ​ല​ത്തി​നു മു​ന്നോ​ടി​യാ​യി കെ​ട്ടി​ട​ങ്ങ​ളു​ടെ പ​രി​സ​ര​ങ്ങ​ളും മ​ഴ​വെ​ള്ളം കെ​ട്ടി​നി​ൽ​ക്കാ​ൻ സാ​ഹ​ച​ര്യ​മു​ള്ള​യി​ട​ങ്ങ​ളും കൊ​തു​കി​ന്‍റെ കൂ​ത്താ​ടി​ക​ൾ​ക്ക് വ​ള​രാ​ൻ സാ​ധ്യ​ത​യു​ള്ള ചെ​ടി​ക​ളു​മ​ട​ക്കം ശു​ചീ​ക​രി​ക്ക​ണ​മെ​ന്നു  നി​ർ​ദേ​ശം താ​ഴെ​ത്ത​ട്ടി​ൽ ന​ട​പ്പാ​കു​ന്നു​ണ്ടോ​യെ​ന്ന് നി​രീ​ക്ഷി​ക്കു​ന്ന ഓ​ഫീ​സി​ന്‍റെ പ​രി​സ​ര​മാ​ണ് ഇ​ത്ത​ര​ത്തി​ൽ പു​ല്ലു പി​ടി​ച്ചു മേ​ഞ്ഞി​രി​ക്കു​ന്ന​ത്. വ​ള​ർ​ന്നു കാ​ടു​പോ​ലെ​യാ​യി​രി​ക്കു​ന്ന ഇ​വ​യ്ക്കി​ട​യി​ൽ ഇ​ഴ​ജ​ന്തു​ക്ക​ള​ട​ക്ക​മു​ള്ള​വ​യു​ണ്ടാ​കു​മെ​ന്ന ആ​ശ​ങ്ക​യു​മു​ണ്ട്.

ഗ്രീ​ൻ പ്രോ​ട്ടോ​കോ​ൾ അ​ട​ക്ക​മു​ള്ള​വ ന​ട​പ്പാ​ക്കു​ന്ന​തി​നാ​യു​ള്ള കൊ​ണ്ടു​പി​ടി​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​തി​നു നേ​തൃ​ത്വം ന​ൽ​കു​ന്ന ഓ​ഫീ​സി​ന്‍റെ ഈ ​പ​രി​താ​പ​ക​ര​മാ​യ അ​വ​സ്ഥ. മാ​ലി​ന്യ​ങ്ങ​ൾ ക​ത്തി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വ് ദേ​ശീ​യ ത​ല​ത്തി​ൽ നി​ല​വി​ലു​ണ്ടെ​ങ്കി​ലും ക​ള​ക്ട​റേ​റ്റ് വ​ള​പ്പി​ൽ ഇ​തൊ​ന്നും ബാ​ധ​ക​മ​ല്ലെ​ന്ന​താ​ണ് അ​വ​സ്ഥ.

ക​ള​ക്ട​റേ​റ്റി​ന് പി​ൻ​ഭാ​ഗ​ത്തു സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ര​ണ്ടു ടാ​ർ വീ​പ്പ​ക​ളി​ലാ​യി​ട്ടാ​ണ് പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ള​ട​ക്ക​മു​ള്ള​വ ക​ത്തി​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ മാ​ലി​ന്യ​ങ്ങ​ൾ ക​ത്തി​ക്കു​ന്ന​തു​മൂ​ല​മു​ണ്ടാ​കു​ന്ന പു​ക പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കു ബു​ദ്ധി​മു​ട്ടും സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. പ​രി​സ​ര​ശു​ചീ​ക​ര​ണ​ത്തി​നാ​യി ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളും ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും താ​ഴെ​ത്ത​ട്ടി​ൽ കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ക്കു​ന്പോ​ഴും ഇ​തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന ഓ​ഫീ​സ് പ​രി​സ​രം മാ​ലി​ന്യ​കേ​ന്ദ്ര​മാ​യി​രി​ക്കു​ക​യാ​ണ്.

Related posts