ആലപ്പുഴ ഉ​ത്സ​വ​ ല​ഹ​രി​യി​ലേ​ക്ക്; ചി​റ​പ്പ് ഉ​ത്സ​വ​ത്തി​ന് ഇ​ന്ന് തു​ട​ക്കം; ഇ​ക്കു​റി 11 ദി​വ​സ​മാ​ണ് ചി​റ​പ്പ് മഹോത്‌സവം

ആ​ല​പ്പു​ഴ: ന​ഗ​ര​ത്തി​ന് ഉ​ത്സ​വ ല​ഹ​രി സ​മ്മാ​നി​ച്ച് മു​ല്ല​യ്ക്ക​ൽ രാ​ജ​രാ​ജേ​ശ്വ​രി ക്ഷേ​ത്ര​ത്തി​ലെ ചി​റ​പ്പ് മ​ഹോ​ത്സ​വ​ത്തി​ന് ഇ​ന്ന് തു​ട​ക്കം. മ​ഹോ​ത്സ​വ​ത്തി​ന്‍റെ വ​ര​വ​റി​യി​ച്ച് മു​ല്ല​യ്ക്ക​ൽ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​വും കി​ട​ങ്ങാം​പ​റ​ന്പി​ലും അ​ല​ങ്കാ​ര ഗോ​പൂ​ര​ങ്ങ​ൾ ഉ​യ​ർ​ന്നു​ക​ഴി​ഞ്ഞു. അ​ല​ങ്കാ​ര​ങ്ങ​ൾ​ക്കൊ​ണ്ടും കൊ​ടി​തോ​ര​ണ​ങ്ങ​ൾ​ക്കൊ​ണ്ടും വ​ഴി​വാ​ണി​ഭ​ക്കാ​രെ​ക്കൊ​ണ്ടും തെ​രു​വ് നി​റ​ഞ്ഞു. ഇ​ക്കു​റി 11 ദി​വ​സ​മാ​ണ് ചി​റ​പ്പ്.

ക്ഷേ​ത്ര​ത്തി​ൽ ന​വ​രാ​ത്രി​യി​ലെ കൊ​ടി​യേ​റ്റു​ത്സ​വം ക​ഴി​ഞ്ഞാ​ൽ പ്ര​ധാ​ന​മാ​ണ് ധ​നു​മാ​സ​ത്തി​ലെ ചി​റ​പ്പ് ഉ​ത്സ​വം. വ്യ​ക്തി​ക​ളും സ്ഥാ​പ​ന​ങ്ങ​ളും ഏ​റ്റെ​ടു​ത്ത് ന​ട​ത്തു​ന്ന ഉ​ത്സ​വ​മാ​യ​തി​നാ​ൽ എ​ല്ലാ​ദി​വ​സ​വും ഉ​ച്ച​യ്ക്ക് പ്ര​സാ​ദ​മൂ​ട്ടു​ണ്ട്. ക്ഷേ​ത്ര​ക​ല​ക​ൾ​ക്ക് പു​റ​മേ സം​ഗീ​ത ക​ച്ചേ​രി, ഭ​ക്തി​ഗാ​ന​മേ​ള, വി​വി​ധ​ത​രം നൃ​ത്ത​രൂ​പ​ങ്ങ​ൾ, മ​റ്റ് ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ അ​ര​ങ്ങേ​റും. 19ന് ​കി​ട​ങ്ങാം​പ​റ​ന്പ് ഭു​വ​നേ​ശ്വ​രി ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​ന് കൊ​ടി​യേ​റു​ന്ന​തോ​ടു​കൂ​ടി ന​ഗ​രം വ​ൻ​തി​ര​ക്കി​ലാ​കും. വ​ട​ക്കേ​ന്ത്യ മു​ത​ലു​ള്ള ക​ച്ച​വ​ട​ക്കാ​രും ജ​ന​ങ്ങ​ളും മു​ല്ല​യ്ക്ക​ലേ​ക്കെ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

ഡി​സം​ബ​ർ 26വ​രെ​യാ​ണ് ചി​റ​പ്പ് മ​ഹോ​ത്സ​വം ന​ട​ക്കു​ക. നാ​ളെ ചി​റ​പ്പി​ന് പൊ​തു​മ​രാ​മ​ത്താ​ണ് നേ​തൃ​ത്വം ന​ൽ​കു​ക. ഉ​ച്ച​യ്ക്കു​ള്ള അ​ന്ന​ദാ​നം മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. 20 മു​ത​ൽ 22 വ​രെ ബ്രാ​ഹ്മ​ണ സ​മൂ​ഹം ന​ട​ത്തു​ന്ന ഉ​ത്സ​വ​ത്തി​ൽ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും. 24ന് ​വൈ​കു​ന്നേ​രം ഏ​ഴി​ന് ഇ​പ്റ്റ നാ​ട്ട​ര​ങ്ങി​ന്‍റെ ഭാ​ര​തോ​ത്സ​വം. സ​മാ​പ​ന ദി​വ​സ​മാ​യ 26ന് ​രാ​ത്രി എ​ട്ടി​ന് പാ​വ​ക്കൂ​ത്ത്, 10.30ന് ​വി​നീ​ത് ശ്രീ​നി​വാ​സ​നും സം​ഘ​വും ന​യി​ക്കു​ന്ന ഗാ​ന​മേ​ള എ​ന്നി​വ​യും മ​ഹോ​ത്സ​വ​ത്തി​ന് കൊ​ഴു​പ്പേ​കും.

Related posts