സ്ഥി​ര​മാ​യി വീ​ട്ടി​ലി​രു​ന്നു മ​ദ്യ​പി​ച്ച​ത് മാ​താ​വ് ചോ​ദ്യം ചെയ്തു! പ്ര​കോ​പി​ത​നാ​യ മ​ക​ന്‍ വീ​ടി​ന് തീ​വ​ച്ചു; സംഭവം അഞ്ചലില്‍

അ​ഞ്ച​ല്‍ : സ്ഥി​ര​മാ​യി വീ​ട്ടി​ലി​രു​ന്നു മ​ദ്യ​പി​ച്ച​ത് മാ​താ​വ് ചോ​ദ്യം ചെ​യ്ത​തി​ല്‍ പ്ര​കോ​പി​ത​നാ​യ മ​ക​ന്‍ വീ​ടി​ന് തീ​വ​ച്ചു.

ക​ട​യ്ക്ക​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ കോ​ട്ടു​ക്ക​ല്‍ മ​ണൂ​രി​ലാ​ണ് സം​ഭ​വം. മ​ണ്ണൂ​ർ ക​ണ്ണ​മ​ത്ത് വീ​ട്ടി​ല്‍ മ​റി​യാ​മ​യു​ടെ വീ​ടി​നാ​ണ് മ​ക​ന്‍ പ​ത്തി​രി ബി​ജു എ​ന്ന ബി​ജു (44) തീ ​വ​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ​യാ​ണ് സം​ഭ​വം. വീ​ട്ടി​ലി​രു​ന്നു മ​ദ്യ​പി​ക്കു​ക​യും മ​ദ്യ​പി​ച്ച​ശേ​ഷം അ​തി​ക്ര​മം കാ​ട്ടു​ക​യും പ​തി​വാ​യ​തോ​ടെ​യാ​ണ് ബി​ജു​വി​നെ മാ​താ​വ് മ​റി​യാ​മ വി​ല​ക്കി​യ​ത്.

ഉ​ട​ന്‍ ഇ​യാ​ള്‍ വീ​ടി​നോ​ട് ചേ​ര്‍​ന്ന പ്ലാ​സ്റ്റി​ക്ക് ടാ​ര്‍​പ്പ​യി​ല്‍ തീ​യി​ടു​ക​യാ​യി​രു​ന്നു. വീ​ട് മു​ഴു​വ​ന്‍ ക​ത്തി ന​ശി​ച്ചു.

വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും ന​ശി​ച്ചു. മ​റി​യാ​മ ക​ട​യ്ക്ക​ല്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. പോ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്തു. പ്ര​തി​യെ റി​മാ​ന്‍ഡ് ചെ​യ്തു.

Related posts

Leave a Comment