അന്നൊക്കെ വീടിനടുത്ത് ഒരു പരിപാടി നടന്നാല്‍ പോലും ആരും എന്നെ വിളിക്കാറില്ല, അച്ഛന്‍ ഓട്ടോ ഡ്രൈവറായിരുന്നതു കൊണ്ടാകും, ഇപ്പോള്‍ നടനായെങ്കിലും ഞാന്‍ പഴയ ആ ആന്റണി തന്നെ, സിനിമ വരുത്തിയ മാറ്റത്തെക്കുറിച്ച് ആന്റണി വര്‍ഗീസ്

അങ്കമാലി ഡയറീസിലെ പെപ്പെയായും സ്വന്തന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന ചിത്രത്തിലെ ജേക്കബായും തിളങ്ങിയ യുവതാരമാണ് ആന്റണി വര്‍ഗീസ്. സാധാരണ കുടുംബത്തില്‍ നിന്ന് വന്ന വ്യക്തി. തന്റെ അപ്പൂപ്പന്‍ എല്ലു പൊടി കമ്പനിയില്‍ ജോലി ചെയ്തിരുന്ന ആളായിരുന്നുവെന്നും അപ്പന്‍ ഓട്ടോ ഡ്രൈവര്‍ ആയിരുന്നുവെന്നും അതുകൊണ്ട് തന്നെ വീട്ടിനടുത്ത് നടക്കുന്ന ചടങ്ങുകളില്‍ പോലും പലരും വിളിചിരുന്നില്ല എന്ന് താരം പറയുന്നു.

സിനിമനടനാകുന്നതിന് മുമ്പത്തെ ജീവിതത്തെക്കുറിച്ച് ആന്റണി പറയുന്നതിങ്ങനെ- എന്റെ അപ്പുപ്പന്‍ ഒരു എല്ലു പൊടി കമ്പനിയില്‍ ജോലി ചെയ്തിരുന്ന സാധാരക്കാരനാണ്. അമ്മുമ്മ പാടത്തു പണിക്ക് പോയിരുന്ന ഒരാളാണ്. അച്ഛന്‍ ഓട്ടോഡ്രൈവറും ആണ്. സിനിമ പുറത്തിറങ്ങിയിട്ടു അവരെയെല്ലാം കൊണ്ട് ഇന്റര്‍നാഷണല്‍ ടൂര്‍ പോകാന്‍ കഴിഞ്ഞു.

അപ്പൂപ്പനൊക്കെ ഒരുപാട് സന്തോഷമായി, ദുബൈയില്‍ വച്ച് ചേര്‍ത്ത് പിടിച്ചു പറഞ്ഞു ഒരുപാട് അഭിമാനമുണ്ട് നിന്നെ ഓര്‍ത്തെന്നു. ഞാന്‍ ഇന്നും പഴയ പോലെ തന്നെയാണ് ഒരു ഡിയോ ഉണ്ട്. അതും ഓടിച്ചു ജംഗ്ഷനില്‍ പോയൊക്കെ ചായ കുടിക്കാറുണ്ട്. ഫുട്ബാള്‍ കളിക്കാന്‍ പോകാറുണ്ട്. ഇതെല്ലാം കൊണ്ടും തീരെ ചെറിയ ചുറ്റുപാടില്‍ നിന്നും വളര്‍ന്നു വന്ന ആളാണ് താന്‍ ഇന്നും അങ്ങനെ തന്നെ. എന്നാല്‍ ഒരു മാറ്റം എന്നു പറയുന്നത് പണ്ട് മൂന്നു കിലോ മീറ്ററില്‍ ഒരു വിശേഷം ഉണ്ടായാല്‍ ആ ചടങ്ങിലേക്ക് ക്ഷണിക്കാറില്ലാത്തിടത്ത് 15 കിലോമീറ്ററിനപ്പുറത്തു നിന്നുപോലും ആളുകള്‍ ക്ഷണിക്കാനെത്തുന്നു. ചിലപ്പോ എന്റെ അച്ഛന്‍ ഒരു ഓട്ടോ ഡ്രൈവര്‍ ആയതു കൊണ്ടായിരിക്കും അന്നത്തെ ഈ മാറ്റിനിര്‍ത്തലെന്ന് ആന്റണി പറയുന്നു.

Related posts