ഞാന്‍ നിങ്ങളുടെ മകളാണെന്നുള്ള കാര്യം മറന്നുവോ…? ആലിയ തന്റെ ആദ്യ കുഞ്ഞാണെന്ന് കരണ്‍ ജോഹര്‍ ! ആലിയ ഭട്ടും കരണ്‍ ജോഹറും തമ്മിലുള്ള സംഭാഷണം ചര്‍ച്ചയാകുന്നു…

ബോളിവുഡിലെ സൂപ്പര്‍ സംവിധായകന്‍ കരണ്‍ ജോഹറും നടി ആലിയ ഭട്ടും തമ്മിലുള്ള സൗഹൃദം ബോളിവുഡില്‍ പണ്ടേ ചര്‍ച്ചയായിട്ടുള്ളതാണ്. കരണ്‍ തനിയ്ക്ക് സുഹൃത്ത് എന്നതിലുപരിയാണെന്ന് ആലിയ പറയുന്നു. ഇക്കഴിഞ്ഞ ഫിലിം ഫെയര്‍ അവാര്‍ഡില്‍ മികച്ച നടിയായി ആലിയ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതിന്റെ ഫുള്‍ ക്രെഡിറ്റും ആലിയ നല്‍കിയത് കരണ്‍ ജോഹറിനാണ്.

പുരസ്‌കാരം ഏറ്റു വാങ്ങിയതിനു ശേഷം തനിയ്ക്ക് മികച്ച ജീവിതം നല്‍കിയതിനുള്ള നന്ദിയും ആലിയ പറഞ്ഞു. അടുത്തിടെ കരണ്‍ ജോഹര്‍ പങ്കെടുത്ത അഭിമുഖത്തില്‍ ആലിയ നല്‍കിയ സന്ദേശമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കരണുമായുള്ള അടുപ്പത്തെ കുറിച്ചും ആത്മബന്ധത്തെ കുറിച്ചും ആലിയ വചാലയാവുകയാണ്. ഇതിനോടൊപ്പം കരണിനോട് ഒരു ചോദ്യവും ആലിയ ചോദിക്കുന്നുണ്ട്. ജോഹര്‍ കുടുംബത്തില്‍ കരണിനിപ്പോള്‍ യഷും റൂഹിയുമുണ്ട്.

അതുകൊണ്ട് എനിയ്ക്ക് ഒരു കാര്യമേ ചോദിക്കാനുളളൂ. കരണ്‍ ഞാന്‍ നിങ്ങളുടെ മകളാണെന്നുള്ള കാര്യം മറന്നുവോ, ഇതിനു മറുപടിയും കരണ്‍ ജോഹര്‍ നല്‍കിയിട്ടുണ്ട്. തീര്‍ച്ചയായും അവള്‍ എന്റെ മകളാണ് എനിക്കെങ്ങനെ എന്റെ ആദ്യ കുഞ്ഞിനെ മറക്കാനാകും. 2012 ല്‍ പുറത്തിറങ്ങിയ കരണ്‍ ജോഹര്‍ ചിത്രമായ സ്റ്റുഡന്‍സ് ഓഫ് ഇയര്‍ എന്ന ചിത്രത്തിലൂടെയാണ് ആലിയയയുടെ ബോളിവുഡ് പ്രവേശനം.

Related posts