മേക്കപ്പ് ഇട്ടാലും മേക്കപ്പ് ഉള്ളതായി തോന്നരുത് ! എലീനയുടെ ആവശ്യം കേട്ട് ഞെട്ടി മേക്കപ്പ് ആര്‍ട്ടിസ്റ്റ്; ഒടുവില്‍ സംഭവിച്ചതോ…

അവതാരക,നടി,ബിഗ്‌ബോസ് മത്സരാര്‍ഥി തുടങ്ങിയ നിലകളില്‍ മലയാളികള്‍ക്ക് സുപരിചിതയായ എലീന പടിക്കലിന്റെ എന്‍ഗേജ്‌മെന്റ് കഴിഞ്ഞ ദിവസമാണ് നടന്നത്.

കോഴിക്കോട് സ്വദേശി രോഹിത് പി.നായര്‍ ആണ് വരന്‍. ദീര്‍ഘ കാലമായി ഇരുവരും തമ്മില്‍ പ്രണയത്തില്‍ ആണ്. രോഹിത് എഞ്ചിനീയറിംഗ് കഴിഞ്ഞു സ്വന്തമായി ബിസിനെസ്സില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. ബിഗ്ബോസിലൂടെയാണ് എലീന കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്.

സുഹൃത്തുക്കളും ബന്ധുക്കളും ഒത്തുചേര്‍ന്ന ലളിതമായ ചടങ്ങിലാണ് നിശ്ചയം നടന്നത്. ആന്റിക് ഗോള്‍ഡ് കളര്‍ ലെഹങ്ക ഡ്രസില്‍ ആണ് എലീന ചടങ്ങിന് എത്തിയത്.

അറുപത് തൊഴിലാളികള്‍ 500 മണിക്കൂറില്‍ തുന്നിയെടുത്തതാണ് ആ വസ്ത്രം. ഇപ്പോഴിതാ എലീനയ്ക്ക് മേക്കപ്പിട്ട സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് അലീന ജോസഫ് മനസ്സ് തുറക്കുകയാണ്.

എലീന എന്നെ എന്‍ഗേജ്‌മെന്റിന് ക്ഷണിച്ചിരുന്നു. അപ്പോള്‍ ഞാനാണ് മേക്കപ്പ് ചെയ്യുന്നത് എന്ന് അവളെ അറിയിച്ചു. എന്നോട് ഒരു കാര്യമേ എലീന ആവശ്യപ്പെട്ടുള്ളൂ. സിംപിളും എലഗന്റും ആയിരിക്കണം മേക്കപ്പ്. മേക്കപ്പ് ഇട്ടാലും മേക്കപ്പിട്ട ഫീല്‍ തോന്നരുത്.

ട്രയല്‍ ചെയ്തപ്പോള്‍ അവള്‍ ഹാപ്പി ആയിരുന്നു. എനിക്ക് മൂന്ന് ദിവസത്തെ പരിപാടികള്‍ക്ക് എലീനയെ മേക്കപ്പ് ചെയ്യുവാന്‍ സാധിച്ചു. ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ ഞാന്‍ ഏറെ സന്തോഷവതിയാണിപ്പോള്‍. ഹെയര്‍ സ്‌റ്റൈല്‍ ചെയ്തത് റോഷ്നി എന്നൊരു ചേച്ചിയാണ്. അലീന പറയുന്നു.

Related posts

Leave a Comment