വീ​ട്ടി​ല്‍ നി​ന്ന് വി​ചി​ത്ര​മാ​യ ശ​ബ്ദ​ങ്ങ​ള്‍! ആ​ന്ധ്ര​യി​ൽ ആ​ഭി​ചാ​ര​ക്കൊ​ല; ര​ണ്ട് പെ​ണ്‍​മ​ക്ക​ളെ അ​ച്ഛ​ന​മ്മ​മാ​ർ ത​ല​യ്ക്ക​ടി​ച്ച് കൊ​ന്നു; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…

ചി​റ്റൂ​ര്‍: ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ ആ​ഭി​ചാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ര​ണ്ട് പെ​ണ്‍​മ​ക്ക​ളെ അ​ച്ഛ​ന​മ്മ​മാ​ർ ത​ല​യ്ക്ക​ടി​ച്ച് കൊ​ന്നു. മാ​ദ​ന​പ​ല്ലേ​യ്ക്ക് സ​മീ​പ​മു​ള്ള ശി​വ് ന​ഗ​റി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​ത്.

ചി​റ്റൂ​ർ സ്വ​ദേ​ശി​ക​ളാ​യ പ​ദ്മ​ജ​യും ഭ​ർ​ത്താ​വ് പു​രു​ഷോ​ത്ത​മ​നും ചേ​ർ​ന്നു മ​ക്ക​ളാ​യ ആ​ലേ​ഖ്യ(27)​യെ​യും സാ​യി ദി​വ്യ(21)​യെ​യും കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

പ്ര​ദേ​ശ​ത്തെ ഒ​രു സ്വ​കാ​ര്യ സ്കൂ​ളി​ലെ പ്രി​ന്‍​സി​പ്പ​ലും അ​വി​ടു​ത്തെ ടീ​ച്ച​റു​മാ​ണ് പു​രു​ഷോ​ത്ത​മ​നും പ​ദ്മ​യും. ഇ​വ​രു​ടെ വീ​ട്ടി​ല്‍ നി​ന്ന് വി​ചി​ത്ര​മാ​യ ശ​ബ്ദ​ങ്ങ​ള്‍ കേ​ട്ട​തി​നേ​ത്തു​ട​ര്‍​ന്നാ​ണ് അ​യ​ല്‍​ക്കാ​ര്‍ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു.

ബ​ലം പ്ര​യോ​ഗി​ച്ച് പോ​ലീ​സ് വീ​ടി​നു​ള്ളി​ൽ ക​ട​ന്ന​പ്പോ​ഴാ​ണ് പൂ​ജാ മു​റി​യി​ല്‍ പെ​ണ്‍​കു​ട്ടി​ക​ളെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ക​ലി​യു​ഗം അ​വ​സാ​നി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കു​ട്ടി​ക​ളെ ബ​ലി ന​ല്‍​കി​യ​തെ​ന്നും കു​ട്ടി​ക​ള്‍ പു​ന​ര്‍​ജീ​വി​ക്കു​മെ​ന്നും അ​തി​നാ​യി ഒ​രു ദി​വ​സം പ്ര​ത്യേ​ക പൂ​ജ​ക​ള്‍ ഉ​ണ്ടെ​ന്നു​മാ​ണ് ദ​മ്പ​തി​ക​ൾ പ​റ‍​യു​ന്ന​ത്.

ഡം ​ബെ​ല്‍ പോ​ലു​ള്ള മൂ​ര്‍​ച്ച​യി​ല്ലാ​ത്ത വ​സ്തു​കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ കേ​സ് എ​ടു​ത്ത് പ്ര​ദേ​ശ​ത്തെ മ​ന്ത്ര​വാ​ദി​യു​ടെ പ​ങ്കും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

ആ​ലേ​ഖ്യ ഭോ​പ്പാ​ലി​ല്‍ നി​ന്ന് ബി​രു​ദാ​ന​ന്ത​ര ബി​രു​ദം പൂ​ര്‍​ത്തി​യാ​ക്കി​യ വി​ദ്യാ​ർ​ഥി​നി​യാ​ണ്. സാ​യ് ദി​വ്യ ബി​ബി​എ പൂ​ര്‍​ത്തി​യാ​ക്കി മും​ബൈ​യി​ലെ എ.​ആ​ര്‍ ര​ഹ്മാ​ന്‍ സം​ഗീ​ത സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​യാ​ണ്.

Related posts

Leave a Comment