അറിയിപ്പുകൾ അവഗണിക്കരുതേ…  ജില്ലയുടെ വിവിധ ഭാഗങ്ങളിൽ എലിപ്പനി സ്ഥിരീകരിച്ചു;  ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

കോ​ട്ട​യം: ജി​ല്ല​യി​ൽ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ എ​ലി​പ്പ​നി റി​പ്പോ​ർ​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ജേ​ക്ക​ബ് വ​ർ​ഗീ​സ് അ​റി​യി​ച്ചു. ക​ടു​ത്ത പ​നി, ക​ഠി​ന​മാ​യ ത​ല​വേ​ദ​ന, ക​ണ്ണി​നു ചു​വ​പ്പ്, തൊ​ലി​പ്പു​റ​ത്ത് ചു​വ​ന്ന ത​ടി​പ്പ്, ത്വ​ക്കി​ന​ടി​യി​ൽ ര​ക്തം പൊ​ടി​യു​ക, വെ​ളി​ച്ച​ത്തി​ലേ​ക്ക് നോ​ക്കാ​ൻ പ്ര​യാ​സം എ​ന്നി​വ​യാ​ണ് ല​ക്ഷ​ണ​ങ്ങ​ൾ.

എ​ലി,അ​ണ്ണാ​ൻ, മ​ര​പ്പ​ട്ടി, പൂ​ച്ചാക​ന്നു​കാ​ലി​ക​ൾ എ​ന്നി​വ​യു​ടെ മൂ​ത്രം ക​ല​ർ​ന്ന വെ​ള്ള​മോ മ​റ്റ് വ​സ്തു​ക്ക​ളോ വ​ഴി ഉ​ള​ള സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം പ​ക​രു​ന്ന​ത്. ശ​രീ​ര​ത്തി​ൽ മു​റി​വു​ള​ള​വ​ർ മ​ലി​ന​ജ​ല സ​ന്പ​ർ​ക്കം ഒ​ഴി​വാ​ക്ക​ണം.
കെ​ട്ടി​ക്കി​ട​ക്കു​ന്ന​തും ക​ല​ങ്ങി​യ​തു​മാ​യ വെ​ള്ള​ത്തി​ൽ കു​ളി​ക്ക​രു​ത്.

ഓ​ട​ക​ൾ, കു​ള​ങ്ങ​ൾ, വെ​ള്ള​ക്കെ​ട്ടു​ക​ൾ എ​ന്നി​വ​യി​ൽ കൈ​യു​റ, കാ​ലു​റ എ​ന്നി​വ ധ​രി​ക്കാ​തെ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്ക് എ​ലി​പ്പ​നി വ​രാ​ൻ സാ​ധ്യ​ത​യു​ണ്ട്. സ്വ​യം ചി​കി​ത്സ ഒ​ഴി​വാ​ക്കി വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്ക് വി​ധേ​യ​മാ​ക​ണം. എ​ലി​പ്പ​നി​ക്കെ​തി​രെ​യു​ള​ള മു​ൻ​ക​രു​ത​ൽ ചി​കി​ത്സ ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന​താ​ണ്. പ്

Related posts