കുറേ നാളായി പോലീസ് നോട്ടമിട്ടിട്ട്! ഇ​ന്‍റ​ര്‍​നെ​റ്റി​ല്‍ കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല​ചി​ത്രം പ്ര​ച​രി​പ്പി​ച്ച യു​വാ​വ് പി​ടി​യി​ല്‍

ചേ​ര്‍​ത്ത​ല: ഇ​ന്‍റ​ര്‍​നെ​റ്റ് വ​ഴി കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല ചി​ത്ര​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ച്ച യു​വാ​വ് പോ​ലീ​സി​ന്‍റെ പി​ടി​യി​ല്‍. ചേ​ര്‍​ത്ത​ല ന​ഗ​ര​സ​ഭ 12-ാം വാ​ര്‍​ഡ് കൊ​ച്ചു​വെ​ളി വീ​ട്ടി​ല്‍ അ​ഖി​ല്‍ (22) ആ​ണ് പി​ടി​യി​ലാ​യ​ത്.

സോ​ഷ്യ​ല്‍​മീ​ഡി​യ ആ​പ്ലി​ക്കേ​ഷ​നാ​യ ടെ​ലി​ഗ്രാ​മി​ലൂ​ടെ വി​വി​ധ ഗ്രൂ​പ്പു​ക​ളി​ല്‍ കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ള്‍ അ​യ​ക്കു​ക​യാ​യി​രു​ന്നു. കൂ​ടാ​തെ ഇ​ന്‍റ​ര്‍​നെ​റ്റി​ലെ വി​വി​ധ സൈ​റ്റു​ക​ളി​ല്‍ ഇ​ത് ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത​താ​യും സ​മ്മ​തി​ച്ചി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ കു​റേ​നാ​ളാ​യി പോ​ലീ​സ് സൈ​ബ​ര്‍​സെ​ല്ലി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു ഇ​യാ​ള്‍. ചേ​ര്‍​ത്ത​ല പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ പി. ​ശ്രീ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്‌​ഐ എം. ​ലൈ​സാ​ദ് മു​ഹ​മ്മ​ദ്, ജൂ​ണി​യ​ര്‍ എ​സ്‌​ഐ അ​ഭി​ലാ​ഷ്, ഗ്രേ​ഡ് എ​സ്‌​ഐ കെ. ​ബാ​ബു, സി​പി​ഒ​മാ​രാ​യ ര​ഞ്ജി​ത്ത്, അ​ജി​ത്ത്, വ​നി​താ സി​പി​ഒ ഷൈ​നി​മോ​ള്‍ എ​ന്നി​വ​രും ആ​ല​പ്പു​ഴ സൈ​ബ​ര്‍ സെ​ല്ലി​ലെ സീ​നി​യ​ര്‍ സി​പി​ഒ അ​ഫ്‌​സ​ല്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് ഇ​യാ​ളു​ടെ വീ​ട്ടി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ ഉ​ള്‍​പ്പെ​ടെ പി​ടി​ച്ചെ​ടു​ത്തു. പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Related posts

Leave a Comment