തു​റ​സാ​യ പ്ര​ദേ​ശ​ങ്ങ​ള്‍, ഒ​ഴി​ഞ്ഞ കെ​ട്ടി​ട​ങ്ങ​ള്‍, വ​യ​ലു​ക​ള്‍…! വാ​റ്റ് ക​ണ്ടെ​ത്താ​ന്‍ ഡ്രോ​ണ്‍ നി​രീ​ക്ഷ​ണ​വു​മാ​യി എ​ക്‌​സൈ​സ്

പ​ത്ത​നം​തി​ട്ട: വ്യാ​ജ വാ​റ്റ് കേ​ന്ദ്ര​ങ്ങ​ള്‍ ക​ണ്ടെ​ത്താ​ന്‍ എ​ക്‌​സൈ​സ് വ​കു​പ്പ് ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ച് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യ​താ​യി ഡെ​പ്യൂ​ട്ടി എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​ര്‍ എ​ന്‍.​കെ. മോ​ഹ​ന്‍​കു​മാ​ര്‍ പ​റ​ഞ്ഞു.

തു​റ​സാ​യ പ്ര​ദേ​ശ​ങ്ങ​ള്‍, ഒ​ഴി​ഞ്ഞ കെ​ട്ടി​ട​ങ്ങ​ള്‍, വ​യ​ലു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ന​ട​ക്കു​ന്ന വാ​റ്റ് കേ​ന്ദ്ര​ങ്ങ​ള്‍ ക​ണ്ടു​പി​ടി​ക്കു​ന്ന​തി​നാ​യാ​ണ് എ​ക്‌​സൈ​സ് വ​കു​പ്പ് ഡ്രോ​ണ്‍ നി​രീ​ക്ഷ​ണം ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. കോ​ന്നി, പ​ത്ത​നം​തി​ട്ട, അ​ടൂ​ര്‍, മ​ല്ല​പ്പ​ള്ളി, തി​രു​വ​ല്ല, ചി​റ്റാ​ര്‍ റേ​ഞ്ച് പ​രി​ധി​യി​ല്‍ ഡ്രോ​ണ്‍ നി​രീ​ക്ഷ​ണം ആ​രം​ഭി​ച്ചു.

എ​ക്‌​സൈ​സ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രു​ടെ ചു​മ​ത​ല​യി​ലാ​ണു ഡ്രോ​ണ്‍ നി​രീ​ക്ഷ​ണം ന​ട​ത്തു​ന്ന​ത്.

പ​ത്ത​നം​തി​ട്ട അ​സി​സ്റ്റ​ന്‍റ് എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വ​ള്ളി​ക്കോ​ട് പാ​ട​ശേ​ഖ​രം, കൊ​ടു​മ​ണ്‍ പ്ലാ​ന്‍റേഷ​ന്‍, ക​ട​വു​പു​ഴ, അ​ടൂ​ര്‍ മാ​ങ്കോ​ട് പാ​ടം, വെ​ള്ളം​തെ​റ്റി വാ​ണി​യം​പാ​റ, യൂ​ക്കാ​ലി​പ്‌​സ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഡ്രോ​ണ്‍ നി​രീ​ക്ഷ​ണം ന​ട​ത്തി. എ​ക്‌​സൈ​സ് സി​ഐ​മാ​രാ​യ കെ. ​മോ​ഹ​ന​ന്‍, ജി. ​പ്ര​ശാ​ന്ത്, ഇ.​കെ. റെ​ജി​മോ​ന്‍ എ​ന്നി​വ​ര്‍ റെ​യ്ഡി​ന് നേ​തൃ​ത്വം ന​ല്‍​കി.

Related posts

Leave a Comment