കോവിഡ് കാലത്ത് മനുഷ്യന്‌ മാത്രമല്ല മൃഗങ്ങള്‍ക്കും കരുതല്‍! ‘ലോ​ക്ക് ഡൗ​ണി​ലാ​യ’ പൂ​ച്ച​യെ​ ര​ക്ഷ​പെ​ടു​ത്തി അ​ഗ്‌​നി​ശ​മ​ന​സേ​ന

പ​ത്ത​നം​തി​ട്ട: കോ​വി​ഡ് കാ​ല​ത്ത് മ​നു​ഷ്യ​നെ മാ​ത്ര​മ​ല്ല മൃ​ഗ​ങ്ങ​ളെ​യും ക​രു​തു​ക​യാ​ണു ജി​ല്ല​യി​ലെ അ​ഗ്‌​നി​ശ​മ​ന സേ​ന. ലോ​ക്ക് ഡൗ​ണി​ല്‍ ചെ​ന്നീ​ര്‍​ക്ക​ര​യി​ല്‍ പാ​ത്രം ത​ല​യി​ല്‍ കു​ടു​ങ്ങി വി​ഷ​മി​ച്ച പൂ​ച്ച​യ്ക്കും ര​ക്ഷ​ക​രാ​യി​രി​ക്കു​ക​യാ​ണ് ജി​ല്ല​യി​ലെ അ​ഗ്‌​നി​ശ​മ​ന​സേ​നാ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ര്‍.

ചെ​ന്നീ​ര്‍​ക്ക​ര പാ​ഞ്ച​ജ​ന്യം വീ​ട്ടി​ല്‍ വീ​ണാ ച​ന്ദു​വി​ന്‍റെ വ​ള​ര്‍​ത്തു​പൂ​ച്ച​യാ​ണ് സ്റ്റീ​ല്‍ പാ​ത്ര​ത്തി​ല്‍ ത​ല കു​ടു​ങ്ങി ര​ക്ഷ​പെ​ടാ​നാ​കാ​തെ ആ​യ​ത്. വീ​ട്ടു​കാ​ര്‍ ശ്ര​മി​ച്ചെ​ങ്കി​ലും പൂ​ച്ച​യെ ര​ക്ഷി​ക്കാ​നാ​കാ​തെ വ​ന്ന​പ്പോ​ള്‍ അ​ഗ്‌​നി​ശ​മ​ന​സേ​ന​യു​ടെ സ​ഹാ​യം തേ​ടു​ക​യാ​യി​രു​ന്നു.

വി​വ​ര​മ​റി​ഞ്ഞ് എ​ത്തി​യ ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് സ്‌​റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ പി.​അ​ജി​ത് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഫ​യ​ര്‍ ആ​ന്‍​ഡ് റ​സ്‌​ക്യൂ ഓ​ഫീ​സ​ര്‍​മാ​രാ​യ പി.​മാ​ത്യു, ര​ഞ്ജി ര​വി, സ​ജി കു​മാ​ര്‍ എ​ന്നി​വ​ര്‍ ക​ട്ട​ര്‍ ഉ​പ​യോ​ഗി​ച്ച് പാ​ത്രം മു​റി​ച്ച് പൂ​ച്ച​യെ ര​ക്ഷ​പെ​ടു​ത്തി.

Related posts

Leave a Comment