ഇവിടെ മാലിന്യം നിക്ഷേപിക്കരുത്..! ന​ഗ​ര​സ​ഭ​യു​ടെ പേ​രി​ൽ മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ; പ​ക്ഷേ ന​ഗ​ര​സ​ഭ അ​റി​ഞ്ഞി​ല്ല

ആ​ലു​വ: ന​ഗ​ര​സ​ഭ​യു​ടെ പേ​രി​ൽ അ​ന​ധി​കൃ​ത മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ വ്യാ​പ​ക​മാ​യി സ്ഥാ​പി​ക്കു​ന്ന​താ​യി പ​രാ​തി. ന​ഗ​ര​സ​ഭ​യു​ടെ അ​നു​മ​തി​യി​ല്ലാ​തെ സ്ഥാ​പി​ക്കു​ന്ന ബോ​ർ​ഡു​ക​ൾ ഉ​ട​ൻ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് സെ​ക്ര​ട്ട​റി നി​ർ​ദേ​ശം ന​ൽ​കി.

മാ​ലി​ന്യം നി​ക്ഷേ​പി​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടും നി​രീ​ക്ഷ​ണ കാ​മ​റ സ്ഥാ​പി​ച്ച​താ​യി മു​ന്ന​റി​യി​പ്പ് ന​ൽ​കി​യും വാ​ർ​ഡു​ക​ളി​ൽ സ്ഥാ​പി​ക്ക​പ്പെ​ട്ട ബോ​ർ​ഡു​ക​ളാ​ണ് വി​വാ​ദ​ത്തി​ലാ​യ​ത്.

ഇ​ല്ലാ​ത്ത നി​രീ​ക്ഷ​ണ കാ​മ​റ​ക​ളെ​ക്കു​റി​ച്ച് മു​ന്ന​റി​യി​പ്പ് ന​ൽ​കി ജ​ന​ങ്ങ​ളെ പ​റ്റി​ക്കു​ക​യാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ആ​ലു​വ സ്വ​ദേ​ശി ടി. ​നാ​രാ​യ​ണ​ൻ ന​ൽ​കി​യ വി​വ​ര​വ​കാ​ശ മ​റു​പ​ടി​യി​ലാ​ണ് അ​ന​ധി​കൃ​ത ബോ​ർ​ഡു​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പു​റ​ത്ത് വ​ന്ന​ത്.

നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ സ്ഥാ​പി​ക്കാ​തെ മു​ന്ന​റി​യി​പ്പ് ബോ​ർ​ഡ് വ​യ്ക്കാ​ൻ ആ​രെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും അ​ടി​യ​ന്തി​ര​മാ​യി നീ​ക്കം ചെ​യ്യാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​താ​യും ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി പ​രാ​തി​ക്കാ​ര​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment