ആ​ലു​വ​യി​ല്‍ ഉ​റ​ങ്ങി​ക്കി​ട​ന്ന കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച സം​ഭ​വം; പ്ര​തി പ്ര​ദേ​ശ​വാ​സി​; എ​ട്ടു​വ​യ​സു​കാ​രി അ​പ​ക​ട​നി​ല ത​ര​ണം ചെയ്തു

കൊ​ച്ചി: ആ​ലു​വ​യി​ല്‍ മാ​താ​പി​താ​ക്ക​ള്‍​ക്കൊ​പ്പം ഉ​റ​ങ്ങി​ക്കി​ട​ന്ന എ​ട്ടു​വ​യ​സു​കാ​രി​യെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ സം​ഭ​വ​ത്തി​ല്‍ പ്ര​തി പ്ര​ദേ​ശ​വാ​സി​യെ​ന്ന് റൂ​റ​ല്‍ എ​സ്പി വി​വേ​ക് കു​മാ​ര്‍ പ​റ​ഞ്ഞു. ഇ​യാ​ള്‍​ക്കാ​യി തി​ര​ച്ചി​ല്‍ ഊ​ര്‍​ജി​ത​മാ​ക്കി​. പ്ര​തി ഉ​ട​ന്‍ പി​ടി​യി​ലാ​കു​മെ​ന്നും അ​ദ്ദ​ഹം പ​റ​ഞ്ഞു.

കു​ട്ടി​യും ഈ ​പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​താ​യി എ​സ്പി വ്യ​ക്ത​മാ​ക്കി. ഇ​യാ​ളു​ടെ സി​സി​ടിവി ദൃ​ശ്യ​ങ്ങ​ളും ചി​ത്ര​ങ്ങ​ളും പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്.

എ​ട്ടു​വ​യ​സു​കാ​രി അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തു. എ​ന്നാ​ല്‍ സ്വ​കാ​ര്യ​ഭാ​ഗ​ങ്ങ​ളി​ല്‍ മു​റി​വു​ണ്ട്. ഇ​തി​നാ​ല്‍ കു​ട്ടി​ക്ക് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യെ​ന്നും എ​സ്പി വി​വേ​ക് കു​മാ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

പു​ല​ര്‍​ച്ചെ ര​ണ്ടോ​ടെ ചാ​ത്ത​ന്‍​പു​റ​ത്താ​ണ് സം​ഭ​വം. അ​തി​ഥി​തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക​ളെ​യാ​ണ് പ്ര​തി ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​ത്. നാ​ട്ടു​കാ​ര്‍ സ​മ​യോ​ചി​ത​മാ​യി ന​ട​ത്തി​യ തി​ര​ച്ചി​ലി​നൊ​ടു​വി​ല്‍ പ​രി​ക്കേ​റ്റ നി​ല​യി​ല്‍ കു​ട്ടി​യെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

നാ​ട്ടു​കാ​ര്‍ അ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് പോ​ലീ​സ് എ​ത്തി കു​ട്ടി​യെ ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Related posts

Leave a Comment