ചൈ​ന​യി​ലെ വ​ന്‍​മ​തി​ല്‍ പൊ​ളി​ച്ച സം​ഭ​വ​ത്തി​ല്‍ ര​ണ്ടു പേ​ര്‍ അ​റ​സ്റ്റി​ല്‍ ! സം​ഭ​വം ന​ട​ന്ന​ത് ഓ​ഗ​സ്റ്റ് 24ന്

​ചൈ​ന​യി​ലെ വ​ന്‍​മ​തി​ല്‍ മ​ണ്ണു​മാ​ന്തി​യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് പൊ​ളി​ച്ച സം​ഭ​വ​ത്തി​ല്‍ ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ല്‍.

ഷാ​ങ്‌​സി പ്ര​വി​ശ്യ​യി​ലെ 32-ാം ന​മ്പ​ര്‍ മ​തി​ലാ​ണ് പൊ​ളി​ച്ചു​നീ​ക്കി​യ​ത്. 38 കാ​രി​യും 55കാ​ര​നു​മാ​ണ് സം​ഭ​വ​ത്തി​ല്‍ അ​റ​സ്റ്റി​ലാ​യ​ത്.

വ​ഴി എ​ളു​പ്പ​മാ​ക്കു​ന്ന​തി​നാ​യാ​ണ് ഇ​വ​ര്‍ വ​ന്‍​മ​തി​ലി​ന്റെ ഒ​രു ഭാ​ഗം പൊ​ളി​ച്ചു​നീ​ക്കി​യ​തെ​ന്നാ​ണ് വി​വ​രം. പൊ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

വ​ന്‍​മ​തി​ലി​ന് ക​ന​ത്ത നാ​ശം വ​രു​ത്തി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ഓ​ഗ​സ്റ്റ് 24നാ​യി​രു​ന്നു സം​ഭ​വം.

മിം​ഗ് രാ​ജ​വം​ശ​ത്തി​ന്റെ കാ​ല​ഘ​ട്ട(1368-1644)​ത്തി​ലാ​ണ് വ​ന്‍​മ​തി​ല്‍ നി​ര്‍​മി​ത​മാ​യ​ത്. 32-ാം ന​മ്പ​ര്‍ മ​തി​ല്‍. 1987 മു​ത​ല്‍ വ​ന്‍​മ​തി​ല്‍ യു​നെ​സ്‌​കോ​യു​ടെ ലോ​ക പൈ​തൃ​ക സൈ​റ്റാ​യി പ​ട്ടി​ക​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ബി​സി 220ലാ​ണ് വ​ന്‍​മ​തി​ലി​ന്റെ നി​ര്‍​മാ​ണം ആ​രം​ഭി​ച്ച​ത്. ചൈ​ന​യു​ടെ ആ​ദ്യ​ത്തെ ച​ക്ര​വ​ര്‍​ത്തി ക്വി​ന്‍ ഷി ​ഹു​വാ​ങ്ങി​ന്റെ കാ​ല​ഘ​ട്ട​ത്തി​ലാ​യി​രു​ന്നു ഇ​ത്. പി​ന്നീ​ട് വി​വി​ധ കാ​ല​ഘ​ട്ട​ങ്ങ​ളി​ല്‍ പു​ന​ര്‍​നി​ര്‍​മി​ക്കു​ക​യും ചെ​യ്തു.

21,196 കി​ലോ​മീ​റ്റ​ര്‍ നീ​ളം വ​രു​ന്ന വ​ന്‍​മ​തി​ലി​ന്റെ 30 ശ​ത​മാ​ന​ത്തി​ല​ധി​ക​വും ന​ശി​ച്ചു. ശേ​ഷി​ക്കു​ന്ന ഭാ​ഗം സം​ര​ക്ഷി​ച്ചു​വ​രി​ക​യാ​ണ്.

വ​ന്‍​മ​തി​ല്‍ ടൂ​റി​സ​ത്തി​ല്‍ വ​ലി​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ട്. 2021ല്‍ ​ര​ണ്ടു ടൂ​റി​സ്റ്റു​ക​ളെ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ അ​വ​ഗ​ണി​ച്ച​തി​ന് വ​ന്‍​മ​തി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​ല്‍ നി​ന്ന് വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു.

കൂ​ടാ​തെ ചു​വ​രി​ല്‍ ഹെ​യ​ര്‍​പി​ന്‍ ഉ​പ​യോ​ഗി​ച്ച് വ​ര​ച്ച​തി​ന് ഒ​രു വി​നോ​ദ സ​ഞ്ചാ​രി​യ്ക്ക് പി​ഴ ചു​മ​ത്തു​ക​യും വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു.

Related posts

Leave a Comment