ദുല്‍ഖര്‍ സല്‍മാനൊപ്പം കിടിലന്‍ ലുക്കില്‍ ഭാര്യ അമാല്‍ സൂഫിയ;വീഡിയോ കണ്ട് കണ്ണുതള്ളി ആരാധകര്‍…

ദുല്‍ഖര്‍ സല്‍മാന്റെ പുതിയ ബോളിവുഡ് ചിത്രമാണ് സോയ ഫാക്ടര്‍. സോനം കപൂര്‍ നായികയായെത്തുന്ന ചിത്രം ഇതിനോടകം മികച്ച അഭിപ്രായം നേടിക്കഴിഞ്ഞു. മുംബൈയില്‍ ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനം കാണാന്‍ ദുല്‍ഖറിനൊപ്പം എത്തിയ ഭാര്യ സ്‌റ്റൈലിഷ് ലുക്കാണ് ഇപ്പോള്‍ ചൂടേറിയ ചര്‍ച്ചാവിഷയം. ചിത്രങ്ങള്‍ ഇതിനോടകം തന്നെ വൈറലുമായി.

1983ല്‍ ഇന്ത്യന്‍ ലോകകപ്പ് നേടിയ ദിവസം ജനിച്ച സോയ സോളങ്കിയെന്ന പെണ്‍കുട്ടിയെ ലോകകപ്പ് ലക്കി ചാമായി തിരഞ്ഞെടുക്കുന്നതിനെത്തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളാണ് സിനിമ പറയുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായ നിഖില്‍ ഘോടയായാണ് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തില്‍ വേഷമിടുന്നത്. 2008ല്‍ പ്രസിദ്ധീകരിച്ച സനുജ ചൗഹാന്റെ ദ സോയ ഫാക്ടര്‍ എന്ന പേരിലുളള നോവലിനെ ആസ്പദമാക്കിയവണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

Related posts