പാ​സ് വാ​ങ്ങി​ല്ല, ത​ടു​ക്കാ​ൻ തന്‍റേട​മു​ണ്ടെ​ങ്കി​ൽ പി​ണ​റാ​യി വി​ജ​യ​ൻ ത​ട​യ​ട്ടെ; വെ​ല്ലു​വി​ളി​ച്ച് എം.​ടി.​ര​മേ​ശ്

കോ​ഴി​ക്കോ​ട്: ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​നു പോ​കു​ന്ന​വ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പാ​സ് വാ​ങ്ങ​ണ​മെ​ന്ന നി​ർ​ദ്ദേ​ശം ബി​ജെ​പി ലം​ഘി​ക്കു​മെ​ന്ന് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​ടി. ര​മേ​ശ്.

ഇ​ത്ത​രം ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​മാ​യ ഉ​ത്ത​ര​വു​ക​ൾ പാ​ലി​ക്കേ​ണ്ട ബാ​ധ്യ​ത ജ​ന​ങ്ങ​ൾ​ക്കി​ല്ല. മ​ണ്ഡ​ല​മാ​സ പൂ​ജ​ക​ൾ​ക്കാ​യി ന​ട തു​റ​ക്കു​ന്പോ​ൾ ആ​യി​ര​ക്ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ പാ​സി​ല്ലാ​തെ ശ​ബ​രി​മ​ല​യി​ലെ​ത്തും. ത​ടു​ക്കാ​ൻ തന്‍റേട​മു​ണ്ടെ​ങ്കി​ൽ പി​ണ​റാ​യി വി​ജ​യ​ൻ ത​ട​യ​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ട്ടു​കേ​ൾ​വി​യി​ല്ലാ​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ കൊ​ണ്ടു വ​രു​ന്ന പി​ണ​റാ​യി വി​ജ​യ​ൻ വി​ശ്വാ​സി​ക​ൾ​ക്കെ​തി​രേ യു​ദ്ധം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തി​നെ ചെ​റു​ക്കേ​ണ്ട​ത് എ​ല്ലാ വി​ശ്വാ​സി​ക​ളു​ടെ​യും ക​ട​മ​യാ​ണെ​ന്നും ര​മേ​ശ് പ​റ​ഞ്ഞു.

Related posts