ആണത്തമുള്ള പെണ്‍കുട്ടിയായി അമല

amala100616ആണത്തമുള്ള ബൈക്ക് റൈഡറുടെ വേഷത്തില്‍ അമല പോള്‍ വരുന്നു. ഷാജഹാനും പരീക്കുട്ടിയും എന്ന ചിത്രത്തിന് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്ന അച്ചായന്‍സ് എന്ന ചിത്രത്തിലാണ് അമലയുടെ ഈ ആണത്തമുള്ള വേഷം. കണ്ണന്‍ താമരക്കുളം സംവിധാനം നിര്‍വ്വഹിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണിത്.

വളരെ വ്യത്യസ്തമായ ഒരു കഥാപാത്രമാണ് ഇതില്‍ അമലയുടേത്. ബോള്‍ഡും വളരെ ട്രെന്‍ഡിയായ വസ്ത്രധാരണവുമാണ് അമലയുടെ കഥാപാത്രത്തിന്റെ പ്രത്യേകതയെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്തായ സേതു പറയുന്നു. ജയറാം, ഉണ്ണി മുകുന്ദന്‍, ആദില്‍ ഇബ്രാഹീം എന്നിവരാണ് ചിത്രത്തിലെ നായകന്മാര്‍. അമലയ്‌ക്കൊപ്പം ശിവദയും അനു സിത്താരയും ചിത്രത്തിലെ മറ്റ് കഥാലപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കോമഡിയും സസ്‌പെന്‍സും നിറഞ്ഞ ഒരു ഫണ്‍ ത്രില്ലര്‍ ചിത്രമായിരിക്കും ഇതെന്ന് തിരക്കഥാകൃത്ത് സേതു പറയുന്നു.

രമേഷ് പിഷാരടി, പാഷാണം ഷാജി, സിദ്ദിഖ്, മണിയന്‍പിള്ള രാജു എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫോര്‍ട്ട് കൊച്ചി, വാഗമണ്‍, കുട്ടിക്കാനം, കമ്പം, തേനി, ഹൈദരാബാദ് എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. പ്രദീപ് നായരാണ് ഛായാഗ്രഹണം. രതീഷ് വേഗ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നു.റീത്ത എന്ന അമലയുടെ കഥാപാത്രം സുഹൃത്തായ പ്രയാഗയുമായി ഒരു യാത്രയ്ക്ക് തിരിക്കുന്നു. അതിനിടയില്‍ നാല് അച്ചായന്മാരുടെ സംഘത്തിന് മുന്നില്‍പ്പെടുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തില്‍ വരുന്നത്. അനു സിതാരയാണ് അമലയുടെ സുഹൃത്തിന്റെ വേഷത്തില്‍ എത്തുന്നത്.

Related posts