Set us Home Page

ജി​പി​എ​സ് ചി​ത്ര ര​ച​ന ഉ​പ​യോ​ഗി​ച്ച് വി​വാ​ഹാ​ഭ്യ​ർ​ത്ഥ​ന; യു​വാ​വി​നെ തേ​ടി​യെ​ത്തി​യ​ത് ഗി​ന്ന​സ് വേ​ൾ​ഡ് റി​ക്കാ​ർ​ഡ്

ഗൂ​ഗി​ൾ എ​ർ​ത്തി​ന്‍റെ​യും ജി​പി​എ​സി​ന്‍റെ​യും സ​ഹാ​യ​ത്താ​ൽ പെ​ണ്‍​സു​ഹൃ​ത്തി​നോ​ട് വി​വാ​ഹാ​ഭ്യ​ർ​ത്ഥ​ന ന​ട​ത്തി​യ യു​വാ​വി​ന് ഗി​ന്ന​സ് വേ​ൾ​ഡ് റി​ക്കാ​ർ​ഡ്. ടോ​ക്കി​യൊ സ്വ​ദേ​ശി​യാ​യ യാ​സു​ഷി യ​സ​ൻ എ​ന്നാ​യാ​ളാ​ണ് വി​വാ​ഹാ​ഭ്യ​ർ​ത്ഥ​ന ന​ട​ത്തു​വാ​ൻ അ​ൽ​പ്പം വ്യ​ത്യ​സ്ത​മാ​യ മാ​ർ​ഗം സ്വീ​ക​രി​ച്ച​ത്.

ഏ​ക​ദേ​ശം ആ​റു മാ​സ​ങ്ങ​ൾ കൊ​ണ്ട് ജ​പ്പാ​നി​ലെ ഹൊ​ക്കാ​യ്ഡോ​യി​ൽ നി​ന്നും കാ​ഗോ​ഷി​മ​യി​ലേ​ക്ക് 7,000 കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ച്ച് യാ​സു​ഷി “മാ​രി മീ’ ​എ​ന്ന് എ​ഴു​തി. കാ​മു​കി​ക്കു വേ​ണ്ടി ഒ​രു ഹാ​ർ​ട്ടും യ​സ​ൻ വ​ര​ച്ചു. ഏ​റ്റ​വും വ​ലി​യ ജി​പി​എ​സ് ചി​ത്ര ര​ച​ന എ​ന്ന വി​ഭാ​ഗ​ത്തി​ലാ​ണ് യ​സ​ന് ഗി​ന്ന​സ് റി​ക്കാ​ർ​ഡ് ല​ഭി​ച്ച​ത്.

ഗൂ​ഗി​ൾ എ​ർ​ത്തും ഗൂ​ഗി​ൾ സ്ട്രീ​റ്റ് വ്യൂ​വും ഉ​പ​യോ​ഗി​ച്ച് ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​ങ്ങ​ളാ​യി ജി​പി​എ​സ് ആ​ർ​ട്ട് നി​ർ​മി​ക്കു​ന്ന​യാ​ളാ​ണ് യ​സ​ൻ. പ്ര​ണ​യി​നി​യോ​ടു​ള്ള സ്നേ​ഹം വെ​ളി​പ്പെ​ടു​ത്തു​വാ​ൻ ഇ​ത്ര​യ​ധി​കം പ​രി​ശ്ര​മം ന​ട​ത്തി​യ യ​സ​ന് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വ​ലി​യ അം​ഗീ​കാ​ര​മാ​ണ് ല​ഭി​ക്കു​ന്ന​ത്.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS