റൊണാള്‍ഡോയ്ക്ക് ബാലണ്‍ ഡി ഓര്‍ പുരസ്കാരം

sp-ronaldoസൂറിച്ച്: 2016ലെ ഏറ്റവും മികച്ച ലോക ഫുട്‌ബോളര്‍ക്കുള്ള ബാലണ്‍ ഡി ഓര്‍ പുരസ്കാരം റയല്‍ മാഡ്രിഡിന്റെ പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്‌റ്യാനോ റൊണാ ള്‍ഡോ സ്വന്തമാക്കി. ബാഴ്‌സലോണയുടെ അര്‍ജന്റീനന്‍ താരം ലയണല്‍ മെസി, അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ഫ്രഞ്ച് സ്‌െ്രെടക്കര്‍ ആന്റോണിയോ ഗ്രീസ്മാന്‍ എന്നിവരെ മറികടന്നാണ് റൊണാള്‍ഡോയുടെ നേട്ടം. ഇതു നാലാം തവണയാണ് റൊണാള്‍ഡോ ലോക ഫുട്‌ബോളര്‍ പദവിയിലെത്തുന്നത്.

റയല്‍ മാഡ്രിഡിന് പതിനൊന്നാം ചാമ്പ്യന്‍സ് ലീഗ് കിരീടവും പോര്‍ച്ചുഗലിന് ഈ വര്‍ഷത്തെ യൂറോകപ്പ് കിരീടവും നേടിക്കൊടുത്ത മികവാണു റൊണാള്‍ഡോയെ ഇത്തവണയും കിരീടത്തിനര്‍ഹനാക്കിയത്. 2008,2013,2014 വര്‍ഷങ്ങളിലും റൊണാള്‍ഡോ പുരസ്കാരം സ്വന്തമാക്കിയിരുന്നു. ലോകമെമ്പാടുമുള്ള 173 മാധ്യമപ്രവര്‍ത്തകരുടെ വോട്ടുകളുടെ അടിസ്ഥാനത്തിലാണ് മികച്ച കളിക്കാരനെ തെരഞ്ഞെടുത്തത്.

2010 മുതല്‍ ലോക ഫുട്‌ബോള്‍ സംഘടനയായ ഫിഫയുമായി ചേര്‍ന്നു പ്രഖ്യാപിച്ചിരുന്ന പുരസ്കാരം ഇത്തവണ മുതല്‍ ഫ്രാന്‍സ് ഫുട്‌ബോള്‍ മാഗസിന്‍ മാത്രമായിട്ടാണ് നല്‍കുന്നത്. ബാലന്‍ ഡി ഓര്‍ 2010ല്‍ ഫിഫ വേള്‍ഡ് പ്‌ളെയര്‍ ട്രോഫിയുമായി സംയോജിപ്പിച്ചു. പുരസ്കാരത്തിന്റ പേര് ഫിഫ ബാലന്‍ ഡി ഓര്‍ എന്നാക്കുകയായിരുന്നു. ഫിഫയുടെ ലോക ഫുട്‌ബോളര്‍ക്കുള്ള പുരസ്കാരം ജനുവരി ഒമ്പതിനാണ് പ്രഖ്യാപിക്കുക.

Related posts