രണ്ടും കല്‍പ്പിച്ച്! കേരളത്തില്‍ വരുന്നത് വല്ലപ്പോഴും; പുതുച്ചേരിയിലും താമസിച്ചിട്ടുണ്ട്; ആഡംബര വാഹനത്തിന്റെ നികുതി കേരളത്തില്‍ അടയ്ക്കില്ലെന്ന് അമലാപോള്‍

കൊ​ച്ചി: പു​തു​ച്ചേ​രി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത വാ​ഹ​ന​ത്തി​ന് കേ​ര​ള​ത്തി​ൽ നി​കു​തി അ​ട​യ്ക്കി​ല്ലെ​ന്ന് ന​ടി അ​മ​ല പോ​ൾ. വ്യാ​ജ മേ​ൽ​വി​ലാ​സ​ത്തി​ൽ പു​തു​ച്ചേ​രി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത് നി​കു​തി വെ​ട്ടി​ച്ചെ​ന്ന ക​ണ്ടെ​ത്ത​ലി​നെ​ത്തു​ട​ർ​ന്ന് മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പ് ന​ൽ​കി​യ നോ​ട്ടീ​സി​നാ​ണ് ന​ടി ഇ​ത്ത​ര​ത്തി​ൽ മ​റു​പ​ടി ന​ൽ​കി​യ​ത്.

സി​നി​മാ അ​ഭി​ന​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ സ​ഞ്ച​രി​ക്കു​ന്ന ആ​ളാ​ണ് താ​ൻ. പു​തു​ച്ചേ​രി​യി​ൽ ഷൂ​ട്ടിം​ഗ് ന​ട​ക്കു​ന്പോ​ൾ അ​വി​ടെ​യാ​ണ് താ​മ​സി​ച്ചു​വ​രു​ന്ന​ത്. ഷൂ​ട്ടിം​ഗി​നാ​യി ഇ​ട​യ്ക്കി​ടെ മാ​ത്ര​മാ​ണ് കേ​ര​ള​ത്തി​ൽ വ​രു​ന്ന​തെ​ന്നും അ​തി​നാ​ൽ കേ​ര​ള​ത്തി​ൽ വാ​ഹ​ന നി​കു​തി അ​ട​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്നു​മാ​ണ് അ​ഭി​ഭാ​ഷ​ക​ൻ മു​ഖേ​ന മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പി​ന് ന​ടി ന​ൽ​കി​യ മ​റു​പ​ടി. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് ന​ടി നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് അ​മ​ല​പോ​ൾ മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പി​ന് മ​റു​പ​ടി ന​ൽ​കു​ന്ന​ത്.

ആ​ഢം​ബ​ര വാ​ഹ​നം ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ വ്യാ​ജ​രേ​ഖ​യു​ണ്ടാ​ക്കി​യെ​ന്ന ക​ണ്ടെ​ത്ത​ലി​നെ​ത്തു​ട​ർ​ന്ന് അ​മ​ല പോ​ളി​നോ​ട് മു​ഴു​വ​ൻ രേ​ഖ​ക​ളും ഹാ​ജ​രാ​ക്കാ​ൻ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് അ​ധി​കൃ​ത​ർ നേ​ര​ത്തെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ക​ഴി​ഞ്ഞ ആ​റി​ന് അ​ഭി​ഭാ​ഷ​ക​ൻ മു​ഖേ​ന ന​ടി രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കി​യി​രു​ന്നെ​ങ്കി​ലും പൂ​ർ​ണ​മാ​യി​രു​ന്നി​ല്ല. ഇ​തേ​ത്തു​ട​ർ​ന്ന് പ​ത്തി​ന​കം മു​ഴു​വ​ൻ രേ​ഖ​ക​ളും ഹാ​ജ​രാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

പോ​ണ്ടി​ച്ചേ​രി​യി​ലെ നി​കു​തി ആ​നു​കൂ​ല്യം മു​ത​ലാ​ക്കി ഒ​ന്ന​ര ല​ക്ഷം രൂ​പ​മാ​ത്രം നി​കു​തി ന​ൽ​കി​യാ​ണ് അ​മ​ല പോ​ൾ ത​ന്‍റെ ആ​ഢം​ബ​ര കാ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്. പോ​ണ്ടി​ച്ചേ​രി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കാ​ർ ഓ​ടു​ന്ന​ത് കൊ​ച്ചി​യി​ലാ​ണെ​ന്ന് അ​ധി​കൃ​ത​ർ ക​ണ്ടെ​ത്തി​യി​രു​ന്നു. കാ​ർ പോ​ണ്ടി​ച്ചേ​രി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത് സം​സ്ഥാ​ന​ത്ത് എ​ത്തി​ച്ച​തി​ലൂ​ടെ 20 ല​ക്ഷം രൂ​പ​യോ​ളം നി​കു​തി വെ​ട്ടി​ച്ചെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ.

അ​മ​ല​പോ​ൾ കാ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത് പോ​ണ്ടി​ച്ചേ​രി തി​ലാ​സ​പ്പെ​ട്ട് സെ​ന്‍റ് തെ​രേ​സാ​സ് സ്ട്രീ​റ്റി​ലെ എ​ൻ​ജി​നീ​യ​റിം​ഗ് വി​ദ്യാ​ർ​ഥി​യു​ടെ പേ​രി​ലാ​ണെ​ന്നാ​ണ് ക​ണ്ടെ​ത്തി​യി​രു​ന്ന​ത്. ന​ടി ഈ ​വി​ലാ​സ​ത്തി​ൽ താ​മ​സി​ച്ചി​രു​ന്നി​ല്ലെ​ന്ന് വ്യ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മ​തി​യാ​യ രേ​ഖ​ക​ളു​മാ​യി ഹാ​ജ​രാ​ക്കാ​ൻ അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്. അ​തേ​സ​മ​യം, ന​ടി​യു​ടെ മ​റു​പ​ടി തൃ​പ്തി​ക​ര​മ​ല്ലെ​ന്നും ന​ട​പ​ടി തു​ട​രു​മെ​ന്നും മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

ന​ടി സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന മേ​ൽ​വി​ലാ​സം തെ​റ്റാ​ണെ​ങ്കി​ൽ കാ​റി​ന്‍റെ ര​ജി​സ്ട്രേ​ക​ൻ റ​ദ്ദാ​ക്കാ​ൻ സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ടും. മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ സം​ഘം പു​തു​ച്ചേ​രി​യി​ലെ​ത്തി ന​ട​ത്തി അ​ന്വേ​ഷ​ണ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ട് ഗ​താ​ഗ​ത ക​മ്മീ​ഷ​ണ​ർ​ക്ക് കൈ​മാ​റി​യി​ട്ടു​ണ്ട്. ഈ ​റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ​ർ​ക്കാ​ർ ത​ല​ത്തി​ലാ​കും തു​ട​ർ ന​ട​പ​ടി​ക​ളെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Related posts