എ​ബി​വി​പി റാ​ലി​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ എബിവിപിക്കാർക്ക് സ്വാഗതവും നിർദേശവും നൽകി റെയിൽവേ അനൗൺസ്മെന്‍റ്

തി​രു​വ​ന​ന്ത​പു​രം: ഇ​ന്നു ത​ല​സ്ഥാ​ന​ത്ത് ന​ട​ക്കു​ന്ന എ​ബി​വി​പി റാ​ലി​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​വ​ർ​ക്ക് ഒൗ​ദ്യോ​ഗി​ക അ​നൗ​ണ്‍​സ്മെ​ന്‍റ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് സ്വാ​ഗ​ത​മാ​ശം​സി​ച്ചും നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യും റെ​യി​ൽ​വേ. ഇ​ന്ന​ലെ ത​ന്പാ​നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലാ​ണ് ട്രെ​യി​ൻ അ​റി​യി​പ്പു​ക​ൾ ന​ൽ​കാ​ൻ മാ​ത്രം ഉ​പ​യോ​ഗി​ക്കു​ന്ന സം​വി​ധാ​നം എ​ബി​വി​പി റാ​ലി​ക്കാ​രെ സ്വീ​ക​രി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച​ത്.

ഓ​രോ ട്രെ​യി​ൻ വ​ന്നു​പോ​കു​ന്പോ​ഴും ഇം​ഗ്ലീ​ഷി​ലും ഹി​ന്ദി​യി​ലും മ​ല​യാ​ള​ത്തി​ലു​മ​ട​ക്കം സ്വാ​ഗ​തം നേ​ര​ലു​ണ്ടാ​യി.റാ​ലി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് പ്ര​വ​ർ​ത്ത​ക​ർ വെ​ള്ളി​യാ​ഴ്ച രാ​വ​ലെ മു​ത​ൽ ത​ന്പാ​നൂ​രി​ൽ എ​ത്തി​യി​രു​ന്നു. ഇ​വ​ർ​ക്കാ​യി സ്റ്റേ​ഷ​നി​ൽ മൂ​ന്ന് കൗ​ണ്ട​റു​ക​ൾ സം​ഘാ​ട​ക​ൾ ഒ​രു​ക്കി​യി​രു​ന്നു.

പ്ര​വ​ർ​ത്ത​ക​ർ​ക്കു​വേ​ണ്ട നി​ർ​ദേ​ശ​ങ്ങ​ളും അ​നൗ​ണ്‍​സ്മെ​ൻ​റി​ന്‍റെ ഭാ​ഗ​മാ​യി ഉ​ണ്ടാ​യി​രു​ന്നു. ഒ​ന്നാ​മ​ത്തെ പ്ലാ​റ്റ്ഫോ​മി​ൽ​നി​ന്ന് മ​റ്റ് ട്രെ​യി​നു​ക​ളു​ടെ അ​റി​യി​പ്പ് യാ​ത്ര​ക്കാ​ർ​ക്ക് ന​ൽ​കു​ന്ന​തി​നി​ടെ​യാ​ണ് പ്ര​വ​ർ​ത്ത​ക​രെ ത​ല​സ്ഥാ​ന​ത്തേ​ക്ക് സ്വാ​ഗ​തം ചെ​യ്തു​ള്ള സ​ന്ദേ​ശ​വും വ​ന്ന​ത്. ഒൗ​ദ്യോ​ഗി​ക അ​റി​യി​പ്പു​ക​ൾ​ക്ക് പു​റ​മെ ഏ​ജ​ൻ​സി​വ​ഴി ല​ഭി​ക്കു​ന്ന പ​ര​സ്യ​ങ്ങ​ൾ ഡി​വി​ഷ​ൻ അ​ധി​കൃ​ത​രു​ടെ അ​നു​മ​തി​യോ​ടെ നി​ശ്ചി​ത സ​മ​യ​ത്തേ​ക്ക് ന​ൽ​കാ​റു​ണ്ട്. എ​ന്നാ​ൽ രാ​ഷ്്ട്രീ​യ​പാ​ർ​ട്ടി​ക​ളു​ടെ ഇ​ത്ത​രം ജാ​ഥ​ക​ളോ മ​റ്റു പ​രി​പാ​ടി​ക​ളോ സം​ബ​ന്ധി​ച്ച അ​റി​യി​പ്പ് റെ​യി​ൽ​വേ ന​ൽ​കു​ന്ന​ത് ഇ​താ​ദ്യ​മാ​ണ്.

Related posts