ക​ണ്ണാ​ടി​പ്പ​റ​ന്പ് ക്ഷേ​ത്ര​ക​വ​ർ​ച്ചാ​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ സു​ദേ​വി​നെ വീ​ണ്ടും ചോ​ദ്യം ചെ​യ്യും; പ്രതിയോടെപ്പം പിടികൂടിയ കുട്ടികൾ പറഞ്ഞത് മറ്റൊരു ക്ഷേത്രത്തിലെ കവർച്ചയ്ക്കെത്തിയാണെന്ന്

മ​യ്യി​ൽ(കണ്ണൂർ): ക​ണ്ണാ​ടി​പ്പ​റ​മ്പ് കാ​ന​ത്തി​ൽ മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ത്തി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി സു​ദേ​വ​ന് മ​യ്യി​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ന​ട​ന്ന ക​വ​ർ​ച്ച​ക​ളു​മാ​യി ബ​ന്ധ​മു​ണ്ടോ​യെ​ന്ന​ത് സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ക​ണ്ണാ​ടി​പ്പ​റ​മ്പ് പു​ല്ലൂ​പ്പി​യി​ലും പെ​രു​വ​ങ്ങൂ​റി​ലു​മാ​യി മാ​റി​മാ​റി താ​മ​സി​ക്കു​ക​യു​മാ​യി​രു​ന്ന സു​ദേ​വി​നെ(60) യും 16,17 ​വ​യ​സു​ള്ള ര​ണ്ടു കു​ട്ടി​ക​ളെ​യു​മാ​ണ് മ​യ്യി​ൽ പോ​ലീ​സ് ഇ​ന്ന​ലെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം ന​ട​ന്ന​ത്. ക​ണ്ണാ​ടി​പ്പ​റ​മ്പ് അ​മ്പ​ല​ത്തി​ന് സ​മീ​പം സം​ശ​യാ​സ്പ​ദ​മാ​യി ക​ണ്ട ഇ​വ​രെ നാ​ട്ടു​കാ​രും ക്ഷേ​ത്ര ജീ​വ​ന​ക്കാ​രും ത​ട​ഞ്ഞു നി​ർ​ത്തു​ക​യും പി​ന്നീ​ട് പോ​ലീ​സ് എ​ത്തി സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ക​യു​മാ​യി​രു​ന്നു. 12ന് ​രാ​ത്രി 9.30നാ​ണ് സം​ഭ​വം.

പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ അ​മ്പ​ല​ത്തി​ൽ മോ​ഷ​ണം ന​ട​ത്തി​യ​ത് താ​ൻ ത​ന്നെ​യാ​ണെ​ന്ന് പ്ര​തി സ​മ്മ​തി​ച്ചു. മോ​ഷ​ണം പോ​യ 2 വി​ള​ക്കു​ക​ൾ ഇ​യാ​ൾ വി​ല്പ​ന ന​ട​ത്തി​യ പു​തി​യ​തെ​രു​വി​ലെ വി​ല്പ​ന സ്ഥ​ല​ത്തു​നി​ന്നും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. ഇ​നി ഉ​രു​ളി, കി​ണ്ടി എ​ന്നി​വ ക​ണ്ടെ​ടു​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്.

മ​ഹാ​രു​ദ്ര​യ​ജ്ഞം ക​ഴി​ഞ്ഞ ക​ണ്ണാ​ടി​പ്പ​റ​മ്പ് ധ​ർ​മ്മ​ശാ​സ്ത ക്ഷേ​ത്ര​ത്തി​ൽ മോ​ഷ്ടി​ക്കാ​നാ​ണ് ത​ങ്ങ​ൾ എ​ത്തി​യ​തെ​ന്ന് കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന കു​ട്ടി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ചേ​ലേ​രി, നാ​റാ​ത്ത് അ​ട​ക്കം ജി​ല്ല​യി​ലെ ക്ഷേ​ത്ര​ങ്ങ​ളി​ൽ മോ​ഷ​ണം പ​തി​വാ​യ​ത് അ​ന്വേ​ഷി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും സു​ദേ​വ​നെ ചോ​ദ്യം ചെ​യ്യും. പ്ര​ദേ​ശ​ത്തെ മ​റ്റു​ള്ള ക​വ​ർ​ച്ച​ക​ളി​ലും ഇ​യാ​ൾ​ക്ക് പ​ങ്കു​ണ്ടെ​ന്ന് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കോ​ട​തി​യി​ൽ നി​ന്ന് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ചോ​ദ്യം ചെ​യ്യും.​

അ​തി​നാ​യി ഇ​യാ​ളു​ടെ വി​ര​ല​ട​യാ​ളം വി​ദ​ഗ്ധ​ർ​ക്ക് കൈ​മാ​റി, കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണെ​ന്ന് മ​യ്യി​ൽ എ​സ്ഐ എ​ൻ.​പി.​രാ​ഘ​വ​ൻ രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ടു പ​റ​ഞ്ഞു. ക​ണ്ണാ​ടി​പ്പ​റ​മ്പ് ക്ഷേ​ത്ര​പ​രി​ധി​യി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്. ര​ണ്ടു കു​ട്ടി​ക​ളെ​യും വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യാ​ൻ കൂ​ടു​ത​ൽ കേ​സു​ക​ൾ പു​റ​ത്തു​വ​രു​മെ​ന്നാ​ണ് പോ​ലീ​സ് ക​രു​തു​ന്ന​ത്.

Related posts