ചാ​ണ​ക​ത്തി​ൽ ച​വി​ട്ടി നി​ല​ത്തു വീ​ണ ഗോമാതാവിന് വാ​യു കോപം;എഴുന്നേൽക്കാൻ  കഴിയാതെ  ദുരിതത്തിൽ പശു; അമ്പലപ്പുഴ ഗോശാലയിലെ ജീവനക്കാരുടെ അനാസ്ഥയ്ക്കെതിരേ ഭക്തർ


അ​മ്പ​ല​പ്പു​ഴ: ​ഗോ​ശാ​ല ജീ​വ​ന​ക്കാ​രു​ടെ അ​നാ​സ്ഥ . നി​ല​ത്തു വീ​ണ പ​ശു മ​ര​ണ​ത്തോ​ട് മ​ല്ലി​ടു​ന്നു.​അ​മ്പ​ല​പ്പു​ഴ ശ്രീ​കൃ​ഷ്ണ സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ ഗോ​ശാ​ല​യി​ലെ പ​ശു​വി​നാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.​

ചൊ​വ്വാ​ഴ്ച രാ​വി​ലെ ചാ​ണ​ക​ത്തി​ൽ ച​വി​ട്ടി നി​ല​ത്തു വീ​ണ പ​ശു​വി​ന് വാ​യു ക​യ​റി​യ​തി​നെ തു​ട​ർ​ന്ന് എ​ഴു​ന്നേ​ൽ​ക്കാ​ൻ ക​ഴി​യാ​തെ അ​വ​ശ​നി​ല​യി​ലാ​കു​ക​യാ​യി​രു​ന്നു.

രാ​ത്രി​യാ​യ​തോ​ടെ പ​ശു മ​ര​ണ​ത്തോ​ട് മ​ല്ലി​ടു​ന്ന അ​വ​സ്ഥ​യാ​യി. ചി​ല ഭ​ക്ത​രു​ടെ ശ്ര​ദ്ധ​യി​ൽ പ​ശു​വി​ൻ്റെ ദ​യ​നീ​യാ​വ​സ്ഥ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ​യാ​ണ് വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്.​

പി​ന്നീ​ട് രാ​ത്രി 10 ഓ​ടെ കൂ​ടു​ത​ൽ ഭ​ക്ത​രെ​ത്തി. ഒ​ടു​വി​ൽ ഇ​വ​ർ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് ത​ക​ഴി​യി​ൽ നി​ന്ന് ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​മെ​ത്തി മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് പ​ശു​വി​നെ ഉ​യ​ർ​ത്തി​യ​ത്.​

ഗോ​ശാ​ല ജീ​വ​ന​ക്കാ​രു​ടെ അ​നാ​സ്ഥ​യാ​ണ് ഇ​തി​ന് കാ​ര​ണ​മെ​ന്നാ​ണ് ഭ​ക്ത​രു​ടെ ആ​രോ​പ​ണം

Related posts

Leave a Comment