അ​മ്പ​ല​പ്പു​ഴ ക​ണ്ണ​ന്‍റെ തി​രു​ന​ട​യി​ൽ നി​സ്വാ​ർ​ഥ​സേ​വ​നം ന​ട​ത്തി മൂ​ന്നു ഭ​ക്ത​ർ

അ​മ്പ​ല​പ്പു​ഴ: ക​ണ്ണ​ന്‍റെ തി​രു​ന​ട​യി​ൽ നി​സ്വാ​ർ​ഥ സേ​വ​നം ന​ട​ത്തി മൂ​ന്നു കൃ​ഷ്ണ​ഭ​ക്ത​ർ. അ​മ്പ​ല​പ്പു​ഴ പു​ത്ത​ൻ​പു​ര​ക്ക​ൽ ബാ​ലാ​മ​ണി, ആ​റാ​ട്ടു​പ​റ​മ്പി​ൽ നി​ഷ, അ​മ്പാ​ടി​യി​ൽ പു​ഷ്പ ആ​ർ. നാ​യ​ർ എ​ന്നി​വ​രാ​ണ് കാ​ല​ങ്ങ​ളാ​യി അ​മ്പ​ല​പ്പു​ഴ ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ ഭ​ക്ത​ർ​ക്ക് കൂ​പ്പ​ൺ ന​ൽ​കി സം​ഭാ​വ​ന ശേ​ഖ​രി​ക്കാ​ൻ സേ​വ​നം ചെ​യ്യു​ന്ന​ത്.

ക്ഷേ​ത്ര​ത്തി​ലെ​ത്തു​ന്ന ഭ​ക്ത​ർ​ക്ക് ഇ​വ​ർ വ​ർ​ഷ​ങ്ങ​ളാ​യി ചി​ര​പ​രി​ചി​ത​രാ​ണ്. ആ​ന​ക്കൊ​ട്ടി​ലി​ലാ​ണ് ഇ​വ​രു​ടെ ഇ​രി​പ്പി​ടം. പ​ന്ത്ര​ണ്ട് ക​ള​ഭം, പ​ള്ളി​പ്പാ​ന എ​ന്നീ ച​ട​ങ്ങു​ക​ൾ​ക്ക് ഭ​ക്ത​രി​ൽ​നി​ന്ന് പ​ണം ശേ​ഖ​രി​ക്കു​ന്ന​തി​നാ​യി കൂ​പ്പ​ൺ വി​ത​ര​ണ​വു​മാ​യി ഇ​വ​ർ സേ​വ​നം ചെ​യ്യു​ന്ന​ത്.

രാ​വി​ലെ 7.30 മു​ത​ൽ രാ​ത്രി 8.30 വ​രെ വി​ശ്ര​മ​മി​ല്ലാ​തെ​യാ​ണ് ഉ​ണ്ണി​ക്ക​ണ്ണ​ന്‍റെ തി​രു​ന​ട​യി​ലെ ച​ട​ങ്ങു​ക​ൾ വി​ജ​യി​പ്പി​ക്കാ​ൻ ഈ ​വ​നി​ത​ക​ളു​ള്ള​ത്. ഇ​പ്പോ​ൾ 12 വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ ന​ട​ക്കു​ന്ന പ​ള്ളി​പ്പാ​ന വി​ജ​യ​ത്തി​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ഈ ​കൃ​ഷ്ണ ഭ​ക്ത​ക​ൾ.

ക്ഷേ​ത്ര​ത്തി​ലെ​ത്തു​ന്ന ഭ​ക്ത​രോ​ട് പ​ള്ളി​പ്പാ​ന​യു​ടെ പ്രാ​ധാ​ന്യം പ​റ​ഞ്ഞ് കൂ​പ്പ​ൺ ന​ൽ​കി ഇ​തി​നാ​വ​ശ്യ​മാ​യ പ​ണം സ​മാ​ഹ​രി​ക്കു​ക​യാ​ണ് ഇ​വ​ർ. ഭ​ഗ​വാ​നു വേ​ണ്ടി ജീ​വി​തം സ​മ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് ഈ ​വ​നി​ത​ക​ൾ

Related posts

Leave a Comment