ആത്മഹത്യ ശ്രമം ഏശിയില്ല ! ഇത് ആദിത്യന്റെ നാടകമെന്ന് ആരോപിച്ച് അമ്പിളി ദേവി; സൈബര്‍സെല്ലിലും എസിപിയ്ക്കും പരാതി നല്‍കി; നടനെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കാന്‍ സാധ്യത…

ഭര്‍ത്താവും നടനും സീരിയല്‍ താരവുമായ ആദിത്യന്‍ ജയനെതിരേ പോലീസില്‍ പരാതി നല്‍കി അമ്പിളി ദേവി.സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് അമ്പിളിദേവിയുടെ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നത്.

സൈബര്‍ സെല്ലിനും കരുനാഗപ്പള്ളി എസിപിക്കുമാണ് പരാതി നല്‍കിയത്. ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് തന്റെ സ്ത്രീത്വത്തെ അപമാനിക്കാനാണ് ആദിത്യന്‍ ശ്രമിക്കുന്നതെന്നും അമ്പിളിദേവി പരാതിപ്പെടുന്നു.

ആത്മഹത്യയ്ക്ക്ു ശ്രമിച്ച നിലയില്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ ആദിത്യനെ തൃശ്ശൂര്‍ സ്വരാജ് റൗണ്ടില്‍ കണ്ടെത്തിയിരുന്നു. കൈഞരമ്പ് മുറിച്ച നിലയിലാണ് ആദിത്യന്‍ ജയനെ കണ്ടെത്തിയത്.

തന്റെ വീട്ടിലെത്തി ആദിത്യന്‍ അതിക്രമം കാട്ടുന്നതിന്റെ വീഡിയോ അമ്പിളി ദേവി പുറത്തു വിട്ടതിനു പിന്നാലയൊയിരുന്നു ആദിത്യന്റെ ആത്മഹത്യാ ശ്രമവും. എന്നാല്‍ ഇത് നാടകമാണെന്നാണ് അമ്പിളി ദേവിയുടെ പക്ഷം.

തുടര്‍ന്നാണ് നടി ആദിത്യനെതിരേ കേസു നല്‍കിയത്. അമ്പിളി ദേവി നല്‍കിയ പരാതിയില്‍ ജാമ്യമില്ലാ വകുപ്പുകള്‍ പൊലീസ് ചുമത്താന്‍ സാധ്യത ഏറെയാണ്.

ഉടന്‍ കേസെടുത്താല്‍ ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ ആദിത്യന്‍ അറസ്റ്റിലാകാനും സാധ്യതയുണ്ട്. ആദിത്യന്റെയും അമ്പിളിയുടെയും കുടുംബപ്രശ്‌നങ്ങള്‍ കഴിഞ്ഞ കുറേ ദിവസമായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമായിരുന്നു.

കൈഞരമ്പ് മുറിഞ്ഞ നിലയില്‍ കാറില്‍ കണ്ടെത്തിയ ആദിത്യന്‍ ആരോഗ്യം വീണ്ടെടുത്തു കഴിഞ്ഞു. വൈകിട്ടു സ്വരാജ് റൗണ്ടില്‍ നടുവിലാലിനു സമീപത്താണ് കണ്ടത്.

കാറിനുള്ളില്‍ ആദിത്യന്‍ ജയന്‍ തളര്‍ന്നു കിടക്കുന്നതു വഴിയാത്രക്കാരാണു കണ്ടത്. ഉടന്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചു. ബ്ലേഡ് ഉപയോഗിച്ച് ഒന്നിലധികം തവണ ഞരമ്പ് മുറിക്കാന്‍ ശ്രമിച്ച നിലയിലായിരുന്നെന്നു പരിശോധനയില്‍ കണ്ടെത്തി.

10 ഉറക്ക ഗുളികകള്‍ കഴിച്ചിട്ടുണ്ടെന്നും വ്യക്തമായി. അന്തരിച്ച നടന്‍ ജയന്റെ സഹോദരപുത്രനാണ് ആദിത്യന്‍. ആദിത്യന് പരസ്ത്രീ ബന്ധമുണ്ടെന്ന് ആരോപിച്ച് അമ്പിളി ദേവി രംഗത്തു വന്നതോടെയാണ് വിഷയം മലയാളികള്‍ക്കിടയില്‍ ചര്‍ച്ചയായത്.

എന്നാല്‍ ആരോപണത്തിനു ഹേതുവായ സ്ത്രീയുമായി സൗഹൃദം മാത്രമേയുള്ളൂവെന്ന് ആദിത്യന്‍ വ്യക്തമാക്കിയിരുന്നു. പിന്നാലെ ആദിത്യന്‍ അമ്പിളി ദേവിയുടെ വീട്ടിലെത്തി വധഭീഷണി മുഴക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ നടി തന്നെ പുറത്തുവിട്ടു.

ഇതിനിടയില്‍ അമ്പിളി ദേവിയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആദിത്യനും ആരോപിച്ചിരുന്നു.

Related posts

Leave a Comment