കെ ​എ​സ് ആ​ർ​ ടി​സി​യി​ൽ 10 ഡ്യൂ​ട്ടി സ​റ​ണ്ട​ർ ചെ​യ്താ​ൽ ഒ​രു ഡ്യൂ​ട്ടി​യു​ടെ ശ​മ്പ​ളം ഫ്രീ! ജീ​വ​ന​ക്കാ​ർ​ക്ക് വമ്പിച്ച ഓഫറുമായി കെ.എസ്.ആര്‍.ടി.സി; ഉദേശം ഇങ്ങനെ…

​പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ

ചാ​ത്ത​ന്നൂ​ർ : കെ​എ​സ്ആ​ർ​ടി​സി​യി​ലെ ഓ​പ്പേ​റേ​റ്റിം​ഗ് വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ 10 ഡ്യൂ​ട്ടി സ​റ​ണ്ട​ർ ചെ​യ്താ​ൽ ഒ​രു ഡ്യൂ​ട്ടി യു​ടെ വേ​ത​നം ഫ്രീ​യാ​യി ന​ൽ​കാ​ൻ ഉ​ത്ത​ര​വ്.

ഭ​ര​ണ വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് അ​ൻ​സാ​രി​യാ​ണ് ഇ​ന്ന​ലെ ഈ ​ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

കെ​എ​സ്ആ​ർ​ടി​സി​യി​ൽ ജീ​വ​ന​ക്കാ​ർ അ​ധി​ക​മാ​ണെ​ന്ന് മാ​നേ​ജ്മെ​ന്‍റ് വാ​ദി​ക്കു​മ്പോ​ഴും ജീ​വ​ന​ക്കാ​രു​ടെ അ​ഭാ​വ​മു​ള്ള, ലാ​ഭ​ക​ര​മാ​യ എ, ​ബി, പൂ​ളി​ൽ​പ്പെ​ട്ട സ​ർ​വീ​സു​ക​ൾ പോ​ലും മു​ട​ങ്ങു​ന്ന​ത് സ്ഥി​ര​മാ​യി​രി​ക്ക​യാ​ണ്.

ജീ​വ​ന​ക്കാ​ർ​ക്ക്പ​ര​മാ​വ​ധി പ്രോ​ത്സാ​ഹ​നം ന​ല്കി പ​ര​മാ​വ​ധി സ​ർ​വീ​സു​ക​ൾ ന​ട​ത്താ​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് 10 ഡ്യൂ​ട്ടി സ​റ​ണ്ട​ർ ചെ​യ്യു​ന്ന​വ​ർ​ക്ക് ഒ​രു ഡ്യൂ​ട്ടി​യു​ടെ ശ​മ്പ​ളം സൗ​ജ​ന്യ​മാ​യി ന​ല്കാ​നു​ള്ള ഉ​ത്ത​ര​വ്.

കൃ​ത്യ​മാ​യും അ​ടി​സ്ഥാ​ന ഡ്യൂ​ട്ടി ചെ​യ്യു​ക​യും ഒ​രു ക​ല​ണ്ട​ർ മാ​സ​ത്തി​ൽ 10 അ​ധി​കം ഡ്യൂ​ട്ടി എ​ങ്കി​ലും ചെ​യ്യു​ന്ന​വ​ർ​ക്കാ​ണ് ഒ​രു ഡ്യൂ​ട്ടി​യു​ടെ ശ​മ്പ​ളം സൗ​ജ​ന്യ​മാ​യി ന​ല്കു​ന്ന​ത്.

അ​ടി​സ്ഥാ​ന ഡ്യൂ​ട്ടി​യ്ക്ക് നി​യ​മ​പ​ര​മാ​യ ശ​മ്പ​ളം ന​ല്ക​ണം. ഒ​രു ഡ്രൈ​വ​ർ​ക്ക് ഒ​രു ഡ്യൂ​ട്ടി​ക്ക് 1200 രൂ​പ​യോ​ള​മാ​ണ് ശ​മ്പ​ള​മാ​യി ന​ല്കേ​ണ്ട​ത്.

അ​ധി​ക ഡ്യൂ​ട്ടി ചെ​യ്യു​ന്ന​വ​ർ​ക്ക് ദി​വ​സ വേ​ത​ന ക്കാ​രു​ടെ ശ​മ്പ​ള​മാ​യ 630 രൂ​പ മാ​ത്ര​മാ​ണ് ന​ല്കു​ന്ന​ത്. പു​തി​യ ഓ​ഫ​ർ പ്ര​കാ​രം പ​കു​തി തു​ക​യ്ക്ക് ജോ​ലി ചെ​യ്യി​പ്പി​ക്കാ​ൻ ക​ഴി​യു​ന്ന​തും കോ​ർ​പ്പ​റേ​ഷ​ന് ആ​ദാ​യ​ക​ര​മാ​ണ്.

Related posts

Leave a Comment