നഗ്നമായ മൃ​ത​ദേ​ഹ​ത്തി​ൽ ഉ​പ്പ് വി​ത​റി, പു​ര​യി​ടം കി​ള​ച്ച് ക​മു​ക് ന​ട്ടു; കാമുകിയെ കൊന്ന് കുഴിച്ചുമൂടിയ സൈനികനായ അഖിലിന്‍റെ ക്രൂരകൃത്യം കണ്ട് ഞെട്ടി അമ്പൂരിയിലെ പോലീസും നാട്ടുകാരും

തി​രു​വ​ന​ന്ത​പു​രം: അ​മ്പൂ​രി​യി​ൽ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം കു​ഴി​ച്ചി​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം ഞെ​ട്ടി​ക്കു​ന്ന ക്രൂ​ര​കൃ​ത്യ​മെ​ന്ന് പോ​ലീ​സ്. കേ​സ് വ​ഴി​തി​രി​ച്ചു വി​ടാ​ൻ ആ​സൂ​ത്ര​ണ ശ്ര​മം ന​ട​ന്ന​താ​യും പോ​ലീ​സ് അ​റി​യി​ച്ചു. പൂ​വാ​ര്‍ പു​ത്ത​ന്‍​ക​ട​യി​ല്‍ രാ​ജ​ന്‍റെ മ​ക​ള്‍ രാ​ഖി മോ​ളു​ടെ (25) മൃ​ത​ദേ​ഹ​മാ​ണ് അ​മ്പൂ​രി​ക്കു സ​മീ​പം ത​ട്ടാ​മു​ക്കി​ൽ പു​തു​താ​യി പ​ണി​യു​ന്ന വീ​ടി​നു പി​ന്നി​ലെ പു​ര​യി​ട​ത്തി​ൽ ജീ​ർ​ണി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

മൃ​ത​ദേ​ഹ​ത്തി​ന് 20 ദി​വ​സം പ​ഴ​ക്ക​മു​ണ്ടെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ന​ഗ്ന​മാ​യ നി​ല​യി​ലു​ള്ള മൃ​ത​ദേ​ഹ​ത്തി​ൽ ഉ​പ്പു വി​ത​റി​യി​ട്ടു​ണ്ട്. മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ പു​ര​യി​ടം മു​ഴു​വ​ൻ പു​ല്ലു​വെ​ട്ടി കി​ള​യ്ക്കു​ക​യും ക​മു​കി​ന്‍റെ തൈ​ക​ൾ വ​ച്ചു​പി​ടി​പ്പി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. അ​തേ​സ​മ​യം മൃ​ത​ദേ​ഹം ന​ഗ്ന​മാ​ക്ക​പ്പെ​ട്ട നി​ല​യി​ലാ​യ​തി​നാ​ൽ പീ​ഡ​നം ന​ട​ന്നി​ട്ടു​ണ്ടോ എ​ന്നും പോ​ലീ​സ് സം​ശ​യി​ക്കു​ന്നു​ണ്ട്.

കൊ​ല​പാ​ത​ക​ത്തി​നു പി​ന്നി​ൽ ഡ​ല്‍​ഹി​യി​ല്‍ സൈ​നി​ക​നാ​യ അ​മ്പൂ​രി ത​ട്ടാ​ന്‍​മു​ക്കി​ല്‍ അ​ഖി​ല്‍ എ​സ്. നാ​യ​ർ എ​ന്ന​യാ​ളാ​ണെ​ന്ന് പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. ഇ​യാ​ളു​ടെ വീ​ടി​നു പി​ന്നി​ലെ പു​ര​യി​ട​ത്തി​ല്‍​നി​ന്നാ​ണു മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്. അ​ഖി​ലു​മാ​യി രാ​ഖി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. അ​ഖി​ലി​ന്‍റെ വി​വാ​ഹം നി​ശ്ച​യി​ച്ച​ത​റി​ഞ്ഞ​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത് എ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം.

Related posts