മ​ന്ത്രി​യു​ടെ പൈ​ല​റ്റ്‌ വാഹ​നം ആംബുലൻസിൽ ഇ​ടി​ച്ച സം​ഭ​വം; കേ​സെ​ടു​ക്കു​മെ​ന്നു പോ​ലീ​സ്

കൊ​ല്ലം: കൊ​ട്ടാ​ര​ക്ക​ര പു​ല​മ​ൺ ജം​ഗ്ഷ​നി​ൽ മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി​യു​ടെ പൈ​ല​റ്റ് വാ​ഹ​നം ഇ​ടി​ച്ച് അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ക്കും.

സം​ഭ​വ​ത്തി​ൽ പ​രി​ക്കേ​റ്റ കു​ട​വ​ട്ടൂ​ർ അ​ശ്വ​തി​യി​ൽ ദേ​വി​ക​യു​ടെ മൊ​ഴി അ​നു​സ​രി​ച്ചാ​യി​രി​ക്കും കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക.

ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള ഇ​വ​രെ നേ​രി​ൽ ക​ണ്ട് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തും. ശേ​ഷ​മാ​ണ് കേ​സെ​ടു​ക്കു​ക​യെ​ന്ന് കൊ​ട്ടാ​ര​ക്ക​ര സി​ഐ പ​റ​ഞ്ഞു.

അ​പ​ക​ട​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ പ്ര​ച​രി​ച്ചി​ട്ടും പോ​ലീ​സ് കേ​സെ​ടു​ക്കാ​ത്ത​ത് വി​വാ​ദ​മാ​യി​രു​ന്നു.

Related posts

Leave a Comment